
വാളയാർ ∙ കാട്ടാനശല്യം ഒഴിയാതെ കഞ്ചിക്കോട് വനയോര മേഖല. ഇന്നലെ പയറ്റുക്കാട് ജനവാസമേഖലയ്ക്കു സമീപം നിലയുറപ്പിച്ച കാട്ടാനക്കൂട്ടം മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാക്കി. ഏക്കർകണക്കിനു നെൽക്കൃഷിയും ആനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.
3 കുട്ടിയാനകൾ ഉൾപ്പെടെ 18 ആനകളാണ് കൂട്ടത്തിലുള്ളത്. ചെല്ലങ്കാവ്, മായപ്പള്ളം, പയറ്റുക്കാട്, കൊട്ടാമുട്ടി മേഖലയിലൂടെയാണ് ഇവ കടന്നുപോയത്. രാത്രി വരെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ ഉൾവനത്തിലേക്കു കടത്തിയത്.
പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ കൊമ്പനും പി.ടി– 14 ഒറ്റയാനും നിലയുറപ്പിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ആനക്കൂട്ടവും മേഖലയിലെത്തിയത്. സ്ഥലത്ത് സെക്ഷൻ ഫോറസ്റ്റർമാരും വാച്ചർമാരും അടങ്ങിയ പ്രത്യേക ടീമിനെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഒറ്റയാൻമാരും ആനക്കൂട്ടവും സ്ഥലത്തുള്ളതിനാൽ രാത്രിയാത്രകൾ പരാമാവധി ഒഴിവാക്കണമെന്നും കഞ്ചിക്കോട് വ്യവസായമേഖലയിൽ നിന്നു രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീൺ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]