
പാലക്കാട് ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രചോദനം പദ്ധതി: അപേക്ഷ ക്ഷണിച്ചു
പാലക്കാട്∙ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ‘പ്രചോദനം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന, നിലവിൽ ഏതെങ്കിലും പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ധനസഹായം ലഭിക്കാത്ത എൻജിഒകൾക്ക് അപേക്ഷിക്കാം. ജില്ലാതല കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഒരു എൻജിഒയെ മാത്രമാണു ജില്ലയിൽ നിന്നു തിരഞ്ഞെടുക്കുക. അപേക്ഷകൾ 15നകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫിസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://sjd.kerala.gov.in 0491 2505791
റോളർ സ്കേറ്റിങ് ,നീന്തൽ പരിശീലനം
പാലക്കാട്∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പറളി ഹയർ സെക്കൻഡറി സ്കൂളിൽ 25 മുതൽ മേയ് 25 വരെ രാവിലെ 9.30 മുതൽ 10.30 വരെ നീന്തൽ പരിശീലനവും ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ വൈകിട്ട് 3 മുതൽ 4.30 വരെ കുറഞ്ഞ നിരക്കിൽ റോളർ സ്കേറ്റിങ് പരിശീലനവും നടത്തുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്കു ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നൽകും. 9048828887
വാളയാറിൽ തേക്ക് തടികളുടെ ചില്ലറ വിൽപന 28ന് ആരംഭിക്കും
വാളയാർ ∙ കേരള വനം വന്യ ജീവി വകുപ്പിന്റെ കീഴിലുള്ള വാളയാർ സർക്കാർ തടി വിൽപന കേന്ദ്രത്തിൽ തേക്ക് തടികളുടെ ചില്ലറ വിൽപന 28ന് ആരംഭിക്കും. വ്യക്തികൾക്ക് വീട് നിർമാണത്തിന് നിശ്ചിത നിരക്കിൽ ലേലത്തിൽ പങ്കെടുക്കാതെ തടികൾ നേരിട്ട് വാങ്ങാം. പഞ്ചായത്തിൽ നിന്നും ലഭിച്ച കെട്ടിട നിർമാണ പെർമിറ്റ്, പ്ലാൻ, പാൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഡിപ്പോ ഓഫിസർ, വാളയാർ ഫോൺ: 8547602118, 0491-2863075.
ഗതാഗത നിയന്ത്രണം
പാലക്കാട് ∙ രണ്ടാംഘട്ട നവീകരണത്തിനായി മാർക്കറ്റ് റോഡിൽ ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. ശകുന്തള ജംക്ഷനിൽ നിന്നു ബിഒസി റോഡിലേക്ക് തിരിയുന്നിടം മുതൽ ഗോൾഡൻ പാലസ് വരെയാണ് നിയന്ത്രണം.
ഇന്നു മുതൽ ഗതാഗതം നിരോധിക്കും
ശ്രീകൃഷ്ണപുരം ∙ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുഞ്ചപ്പാടം, തലയണക്കാട്, താനിക്കുന്ന് റോഡിൽ ഇന്നു മുതൽ ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുമെന്നു പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കൂൺ കൃഷി പരിശീലനം
പാലക്കാട് ∙ ജനതാ റൂറൽ ഡവലപ്മെന്റ് സൊസൈറ്റി 26ന് രാവിലെ 9.30 മുതൽ ഹോട്ടൽ ഗ്രീൻ പാർക്കിൽ സൗജന്യ കൂൺ കൃഷി പരിശീലന ക്ലാസ് നടത്തും. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണു പ്രവേശനം. 9809279473, 7593980773.
വാട്ടർ ബിൽ കുടിശിക അടയ്ക്കണം
പട്ടാമ്പി ∙ കുളപ്പുള്ളി ഐപിടി –പട്ടാമ്പി നിള ആശുപത്രി റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിലെ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ, നിലവിൽ നഗരസഭയിൽ വാട്ടർ ബിൽ അടയ്ക്കാനുള്ള മുഴുവൻ ഗുണഭോക്താക്കളും 26നകം കുടിശിക മുഴുവനായും നഗരസഭയിൽ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കുടിശിക പൂർണമായും അടയ്ക്കുന്നവർക്ക് സൗജന്യമായി പുനർ കണക്ഷൻ നൽകുമെന്നും അറിയിച്ചു.
സൗജന്യ നേത്ര പരിശോധനാ ക്യാംപ് 26ന്
കുത്തനൂർ∙ കോതമംഗലം എസ്എൻഡിപി ശാഖയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേർന്ന് 26ന് രാവിലെ 9ന് രാജാസ് റൈസ് മില്ലിൽ സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തുന്നു. ഫോൺ: 9947480667.
കാലാവസ്ഥ
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ യെലോ അലർട്ട്.
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. തെക്കൻ ജില്ലകളിലാണു മഴയ്ക്കു സാധ്യത.