പാലക്കാട് ∙ കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനി ഒറ്റപ്പാലം വരോട് അത്താണി പുതിയ കോവിലകത്തു രുദ്ര രാജേഷിന് (16) നാടു വിടനൽകി.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെയാണു മൃതദേഹം അത്താണിയിലെ വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും പൊതുപ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്നു പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
ബുധനാഴ്ച രാത്രിയാണു രുദ്ര രാജേഷിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലും തൂങ്ങിമരണം സ്ഥിരീകരിച്ചിട്ടുണ്ട്.
രുദ്രയുടെ മരണം സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെത്തുടർന്നാണെന്ന് അച്ഛൻ രാജേഷ് തലക്കൊടി പരാതിപ്പെട്ടിരുന്നു. സീനിയർ വിദ്യാർഥികളിൽ നിന്നു മകൾ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായും പരാതിയിലുണ്ട്.
മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ അച്ഛന്റെ പരാതി ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി. സ്കൂളിൽ റാഗിങ് നടന്നിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.
ശിശുക്ഷേമസമിതിയും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

