മുതലമട ∙ കർഷക മനം നിറച്ചു മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിൽ.
രണ്ട് അണക്കെട്ടുകളും നിറഞ്ഞു നിൽക്കുന്നതിനാൽ രണ്ടാം വിള ഉണങ്ങാതെ കൊയ്തെടുക്കാമെന്നു കർഷകർ. കഴിഞ്ഞ ദിവസത്തെ മഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് ചുള്ളിയാർ അണക്കെട്ടിലെ രണ്ടാമത്തെ സ്പിൽവേ ഷട്ടർ ഇന്നലെ 2 സെന്റിമീറ്റർ ഉയർത്തി. നേരത്തെ തന്നെ ഒരു സ്പിൽവേ ഷട്ടർ 3 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്.
57.5 അടി സംഭരണ ശേഷിയുള്ള ചുള്ളിയാർ അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 56.9 അടിയാണ്.
മീങ്കര അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും പുഴയിലേക്കു തുറന്നിരിക്കുകയാണ്. 39 അടി സംഭരണ ശേഷിയുള്ള മീങ്കരയിൽ ഇന്നലെ 38.1 അടി വെള്ളമുണ്ട്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, കൊടുവായൂർ, പെരുവെമ്പ് പഞ്ചായത്തുകളിലെ 15000 ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണു ചുള്ളിയാർ, മീങ്കര അണക്കെട്ടുകളിലെ വെള്ളത്തെ ആശ്രയിച്ചു നിലനിൽക്കുന്നത്.
നിലവിലെ സ്ഥിതിയിൽ രണ്ടാം വിളയ്ക്കു ഫെബ്രുവരി അവസാനം വരെ ജലവിതരണം നടത്താനുള്ള വെള്ളം മീങ്കരയിലും ചുള്ളിയാറിലുമുണ്ട്. 4 പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിയും മീങ്കര അണക്കെട്ടിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

