എലവഞ്ചേരി ∙ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച എലവഞ്ചേരിയിലെ ജലസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നര വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 44 ലക്ഷം കുടുംബങ്ങളിലേക്കു ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇത് 50 ലക്ഷം കുടുംബങ്ങളിലെത്തും.
6 മാസത്തിനുള്ളിൽ സംസ്ഥാനത്തെ 85 ശതമാനത്തിലധികം കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.
ബാബു എംഎൽഎ അധ്യക്ഷനായി. ജല അതോറിറ്റി ബോർഡ് അംഗം ജോസ് ജോസഫ്, ഉത്തരമേഖല ജല അതോറിറ്റി ചീഫ് എൻജിനീയർ പി.എസ്.പ്രദീപ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സി.ലീലാമണി, എലവഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ കെ.മണികണ്ഠൻ, ആർ.ചന്ദ്രൻ, വി.രജനി, ഉപാധ്യക്ഷ സി.ബിന്ദു, എ.രാജൻ, കെ.കുട്ടിക്കൃഷ്ണൻ, കെ.ശിവദാസൻ, കെ.സൗദാമിനി, ജി.ജിഷ, വി.ചന്ദ്രൻ, വിജിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]