
മണ്ണാർക്കാട്∙ ഉത്തരേന്ത്യൻ വായു മലിനീകരണം ദക്ഷിണേന്ത്യയിലെ വായു ഗുണനിലവാരം കുറയ്ക്കുന്നുവെന്നു ഗവേഷണ റിപ്പോർട്ട്. നിലമ്പൂർ അമൽ കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും മണ്ണാർക്കാട് കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശിയുമായ ഡോ.
സലീം അലി മൂന്നു വർഷമെടുത്തു നടത്തിയ ഗവേഷണമാണു ശ്രദ്ധേയമാകുന്നത്.അറ്റ്മോസ്ഫെറിക് കെമിസ്ട്രി ആൻഡ് ഫിസിക്സ് ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. ശീതകാലത്ത് ഉത്ഭവിക്കുന്ന പ്രതിചക്രവാത കാറ്റുകൾ മൂലം ഉത്തരേന്ത്യയിൽ നിന്നുള്ള വായു മലിനീകരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വായു ഗുണനിലവാരം കാര്യമായി കുറയ്ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
ഐഐടി മദ്രാസ്, ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് രാജ്യത്താദ്യമായി ഇത്തരമൊരു പഠനം നടത്തിയത്. ധൂളി പടലങ്ങൾ ഭൗമോപരിതലത്തിൽ നിന്ന് ഒന്നു മുതൽ മൂന്നു വരെ കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതായും ഇതിന്റെ ഫലമായി അന്തരീക്ഷ താപനില 2 ഡിഗ്രി വരെയും മലിനീകരണ സാന്ദ്രത 60% വരെയും ഉയരുന്നതായി കണ്ടെത്തി.
താരതമ്യേന മലിനീകരണ തോത് കുറവായ കേരളം, തമിഴ്നാട് ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് ഇത്തരത്തിലുള്ള മലിനീകരണ വ്യാപനം കനത്ത വെല്ലുവിളിയാണ്.
മലിനീകരണ വ്യാപനത്തിന്റെ ഫലങ്ങൾ കേരളത്തിന്റെ ഭൗമ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളിൽ തുടർ ഗവേഷണങ്ങൾ നടക്കുന്നതായി ഡോ. സലീം അലി പറഞ്ഞു.
ഇത്തരം ദീർഘദൂര മലിനീകരണ വ്യാപനം ശ്വാസ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. പ്രാദേശിക ഇടപെടലുകൾക്ക് പുറമേ ദേശീയ – രാജ്യാന്തര തലത്തിൽ സംയോജിത നടപടിയും അനിവാര്യമാണ്.
ഐഐടി മദ്രാസിലെ പ്രഫ. ചന്ദൻ സാരംഗി, ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിലെ പ്രഫ.
സഞ്ജയ്കുമാർ മെഹ്ത എന്നിവർ ഗവേഷണത്തിനു നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]