
പാലക്കാട് ∙ മധുര വിതരണം, വാദ്യമേളം, ആഹ്ലാദ നൃത്തം തുടങ്ങിയ ആഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു. ഇന്നു മുതൽ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ വഴിയുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കും. ഇവിടേക്കു തന്നെ തിരിച്ചെത്തും.
അങ്ങനെ 7 വർഷത്തിനു ശേഷം മുനിസിപ്പൽ ബസ് സ്റ്റാൻഡ് സ്റ്റാൻഡായി തന്നെ പ്രവർത്തിച്ചു തുടങ്ങി. വി.കെ.ശ്രീകണ്ഠൻ എംപി ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപയും നഗരസഭ വിഹിതമായ 1.1 കോടി രൂപയും ഉപയോഗിച്ചാണു പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കിയിട്ടുള്ളത്. ഇന്നു മുതൽ ഈ റൂട്ടിലുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ എത്തുമെന്ന് ഉറപ്പാക്കാൻ പൊലീസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. സ്റ്റാൻഡ് ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു.
നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷനായി.
ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ മിനി കൃഷ്ണകുമാർ, പി.സ്മിതേഷ്, ടി.എസ്.മീനാക്ഷി, പി.സാബു, വാർഡ് കൗൺസിലർ സെയ്ദ് മീരാൻ ബാബു, കോൺഗ്രസ് നഗരസഭ കക്ഷിനേതാവ് സാജോ ജോൺ, മുതിർന്ന അംഗം എൻ.ശിവരാജൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ, ആർടിഒ സി.യു.മുജീബ്, നഗരസഭ സെക്രട്ടറി അൻസൽ ഐസക്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അഭിലാഷ്, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, യൂണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അസൻ മുഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ സ്റ്റാൻഡിൽ എത്താൻ തയാറാണെന്നും തങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കണമെന്നും ബസ് പ്രതിനിധി ആവശ്യപ്പെട്ടു. ചടങ്ങിൽ സിപിഎം നഗരസഭ ജനപ്രതിനിധികൾ പങ്കെടുത്തില്ല.
രണ്ടാം ഘട്ടം
മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
അടുത്ത ഘട്ടമായി ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള പദ്ധതികൾ പരിഗണനയിലാണ്. 22 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
നഗരസഭ ഉചിത പദ്ധതികൾ സമർപ്പിച്ചാൽ എംപി ഫണ്ടിനു പുറമേ കേന്ദ്രഫണ്ട് നേടിയെടുക്കാനും സഹായിക്കുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.
എ.ബി.വാജ്പേയിമുനിസിപ്പൽ ബസ് സ്റ്റാൻഡ്
പാലക്കാട് നഗരസഭ ബസ് സ്റ്റാൻഡിനു മുന്നിൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പേരിലുള്ള ബോർഡ് സ്ഥാപിച്ച് മുനിസിപ്പാലിറ്റി. എ.ബി.വാജ്പേയി മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്ന ബോർഡ് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അധ്യക്ഷനായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]