
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. ∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
സ്പോട് അഡ്മിഷൻ
കുഴൽമന്ദം ∙ ഗവ.
മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അടുത്ത മാസം ഒന്നു വരെ സ്പോട് അഡ്മിഷൻ നടക്കും. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കു കോളജിൽ നേരിട്ട് എത്തിയോ polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയോ അപേക്ഷ നൽകി അഡ്മിഷൻ എടുക്കാം.
നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് അപേക്ഷയില്ലാതെ അഡ്മിഷൻ നേടാം. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് 50% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
വിവരങ്ങൾക്ക്: 04922272900, 9207904257.
സർട്ടിഫിക്കറ്റ് വിതരണം ഇന്നുമുതൽ
കുഴൽമന്ദം ∙ വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കേന്ദ്രങ്ങളിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഇന്നു മുതൽ 31 വരെ ഡിഇഒ ഓഫിസിൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തുന്നവർ ഹാൾ ടിക്കറ്റ് കൈവശം വയ്ക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
മാറ്റിവച്ച ആർടിഒ ടെസ്റ്റുകൾ ഇന്ന്
ഒറ്റപ്പാലം∙ പൊതു അവധി ആയിരുന്നതിനാൽ ഇന്നലെ സബ് ആർടി ഓഫിസ് പരിധിയിൽ നടത്താനിരുന്ന ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകളും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും ഇന്നു നടത്തുമെന്നു ജോയിന്റ് ആർടിഒ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]