
പാലക്കാട് ∙ വലിയങ്ങാടിയിലെ പീരങ്കിത്തെരുവ് റോഡ് ‘പീരങ്കി ഉണ്ട പതിച്ചതുപോലെ’ തകർന്നു കിടക്കുന്നു. റോഡിലെ കുഴിയിൽ ആടിയുലയുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കു മറിയുമെന്ന ആശങ്കയുമുണ്ട്.
വ്യാപാരികളും ഭീതിയിലാണ്. ഭാരമുള്ള ചരക്കു വാഹനങ്ങൾ പോകുന്ന വഴിയാണിത്.
കാൽനട യാത്രപോലും ഭീഷണിയിലാണ്.നോർത്ത് പൊലീസ് സ്റ്റേഷനു സമീപം വലിയങ്ങാടി റോഡിലേക്കെത്തുന്ന പോക്കറ്റ് റോഡും തകർന്നുകിടക്കുകയാണ്.
റോഡ് തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നു യാത്രക്കാരും വ്യാപാരികളും പറയുന്നു.കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്.മാർക്കറ്റ് റോഡിലേക്ക് എത്തുന്ന മറ്റു ചില റോഡുകളിലും തകർച്ച ഉണ്ട്. നഗരസഭ അടിയന്തരമായി ഇടപെട്ട് റോഡ് നേരെയാക്കണമെന്നാണ് ആവശ്യം.
അതേ സമയം ശകുന്തള ജംക്ഷൻ മുതൽ മേലാമുറി വരെയുള്ള മാർക്കറ്റ് റോഡ് നഗരസഭ ഉന്നത നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]