
ഊട്ടിയിൽ സഞ്ചാരികൾക്കായി സർക്യൂട്ട് ബസുകൾ; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കും
ഊട്ടി ∙ ഊട്ടിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ട് ബസുകളുടെ സർവീസ് തുടങ്ങി. ഊട്ടിയിലെ പ്രധാന ബസ് സ്റ്റാൻഡ്, ബോട്ട് ഹൗസ്, സസ്യോദ്യാനം, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട, ടീ പാർക്ക് തുടങ്ങിയ എല്ലാ പ്രധാന സ്ഥലങ്ങളിലും പോകുന്ന രീതിയിലാണു സർവീസ്.
മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഒരു ദിവസത്തേക്കുള്ള നിരക്ക്. എവിടെ നിന്നും കയറുകയും എവിടെയും ഇറങ്ങുകയും ആവാം. ഒരു ദിവസത്തിനുള്ളിൽ എല്ലാ സ്ഥലങ്ങളിലും സന്ദർശനം നടത്താമെന്നുള്ളതാണു മറ്റൊരു പ്രത്യേകത.
കഴിഞ്ഞ ദിവസങ്ങളിൽ 8 സർക്യൂട്ട് ബസുകൾ സർവീസ് നടത്തിയിരുന്നു. തിരക്കിനനുസരിച്ചു ബസുകളുടെ എണ്ണം കൂട്ടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]