
ഷൂട്ടിങ് ഇന്നു തീരും; ജയിലർ മടങ്ങും; പ്രദേശവാസികളുടെ ഹൃദയം കവർന്ന് രജനീകാന്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷോളയൂർ∙ കഴിഞ്ഞ 12 ദിവസമായി അട്ടപ്പാടി ഷോളയൂർ ഗോഞ്ചിയുരിൽ തുടരുന്ന ജയിലർ 2 സിനിമയുടെ ഒന്നാംഘട്ട ഷൂട്ടിങ് ഇന്നു പൂർത്തിയാകും. സൂപ്പർസ്റ്റാർ രജനീകാന്ത് ഉൾപ്പെടെയുള്ളവർ ഇന്നു മടങ്ങും. സിനിമയുടെ ശേഷിക്കുന്ന ഭാഗങ്ങൾ ചെന്നൈയിലാണ് ചിത്രീകരിക്കുക. ഗോഞ്ചിയൂരിലും പരിസരത്തുമുള്ളവർക്ക് മറക്കാനാവാത്ത 12 ദിവസങ്ങൾ സമ്മാനിച്ചാണ് ജയിലറുടെ മടക്കം. തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ മുടിചൂടാമന്നൻ രജനീകാന്ത് രാവും പകലും അവർക്കൊപ്പമായിരുന്നു. അൻപതോളം കുടുംബങ്ങളുള്ള ഊരിലെ പലരും സിനിമയുടെ ഭാഗമാണ്.
ജയിലർ 2 സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഗോഞ്ചിയൂരിൽ ചിത്രീകരിക്കുന്നത്. കഥ നടക്കുന്ന ഗ്രാമത്തെ കോടികൾ ചെലവഴിച്ച് നിർമിച്ച പടുകൂറ്റൻ സെറ്റിൽ ഒരുക്കി. സെറ്റ് അടുത്ത ദിവസം പൊളിച്ചു നീക്കും. ആരാധകരുടെ മനസ്സിൽ തൊട്ട പെരുമാറ്റമായിരുന്നു രജനികാന്തിന്റേതെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികൾക്ക് താത്തനും മുതിർന്നവർക്ക് അണ്ണനും തലൈവനുമൊക്കെയായി ഈ ദിവസങ്ങളിൽ രജനികാന്ത്.
രാവിലെ 9 മുതൽ 5വരെയാണ് ഷൂട്ടിങ്. ഷൂട്ടിങ്ങിനു മുൻപും ശേഷവും ദിവസവും ഒരുമണിക്കൂർ പ്രധാനപ്പെട്ട വ്യക്തികളെ കാണാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും അനുവദിച്ചിരുന്നു. വൈകിട്ട് താമസിക്കുന്ന റിസോർട്ടിലേക്ക് മടങ്ങുമ്പോൾ തുറന്ന വാഹനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്നതും പതിവായിരുന്നു. വർഷങ്ങൾക്കു മുൻപ് മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടൻ സുരേഷ് ഗോപി ഗോഞ്ചിയൂരിലെത്തിയിരുന്നു.