
ഒരു ടൂർ ആയാലോ? അവധിക്കാലം ആഘോഷമാക്കാൻ യാത്രകളൊരുക്കി കെഎസ്ആർടിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ അവധിക്കാലം ആഘോഷമാക്കാൻ ഏപ്രിൽ മാസത്തിൽ വിനോദയാത്രകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. വാഗമൺ–കുമരകം, ഗവി, മലയാറ്റൂർ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണു യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന വാഗമൺ–കുമരകം പാക്കേജ് ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് എന്നീ ഡിപ്പോകളിൽ നിന്നു മലയാറ്റൂരിലേക്കു യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. യാത്രകളുടെ വിശദാംശങ്ങൾ ചുവടെ:
പാലക്കാട് ഡിപ്പോയിൽ നിന്ന്:
3നു സൈലന്റ്വാലി, 6നു നെല്ലിയാമ്പതി, 11നു ഗവി (ഒരു പകൽ 2 രാത്രി), 12നു നെല്ലിയാമ്പതി, മലക്കപ്പാറ, 13നു നെല്ലിയാമ്പതി, ആലപ്പുഴ, 16നു വയനാട് (രണ്ടു പകൽ 2 രാത്രി), 17നു നെല്ലിയാമ്പതി, സൈലന്റ്വാലി, 18നു നെല്ലിയാമ്പതി, 20നു നെല്ലിയാമ്പതി, നിലമ്പൂർ, ഗവി (ഒരു പകൽ 2 രാത്രി), 21നു വാഗമൺ–കുമരകം (2 പകൽ 2 രാത്രി), 26നു ഗവി (ഒരു പകൽ 2 രാത്രി), 26നു മൂന്നാർ (2 പകൽ 2 രാത്രി), 27നു നെല്ലിയാമ്പതി, മലക്കപ്പാറ, സൈലന്റ്വാലി എന്നിങ്ങനെയാണു യാത്രകൾ.ഇതിനു പുറമേ 17നും 30നും കൊച്ചിയിൽ കപ്പൽയാത്ര ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9447837985, 8304859018.
മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന്:
3നു മാമലക്കണ്ടം–മൂന്നാർ (2 ദിവസം), 6നു നിലമ്പൂർ, 10നു സൈലന്റ്വാലി, 12നു മാമലക്കണ്ടം–മൂന്നാർ (2 ദിവസം), 13നു നെല്ലിയാമ്പതി, 16നു ഗവി (2 ദിവസം), 18നു വയനാട് (2 ദിവസം), 20നു കുട്ടനാട്, 27നു മലയാറ്റൂർ, മലക്കപ്പാറ എന്നിങ്ങനെയാണു യാത്രകൾ. 23നു കൊച്ചിയിൽ കപ്പൽ യാത്ര ഒരുക്കിയിട്ടുണ്ട്.വിവരങ്ങൾക്ക്: 9446353081, 8075347381.
ചിറ്റൂർ ഡിപ്പോയിൽ നിന്ന്:
3നു സൈലന്റ്വാലി, 6നു നെല്ലിയാമ്പതി, മലക്കപ്പാറ, ഗവി (2 ദിവസം), 11നു മലയാറ്റൂർ, 13നു നെല്ലിയാമ്പതി, 17നു മൂന്നാർ (2 ദിവസം), 13നു നിലമ്പൂർ, 20നു നെല്ലിയാമ്പതി, 27ന് ആലപ്പുഴ ഹൗസ് ബോട്ട്, 27നു നെല്ലിയാമ്പതി, മലയാറ്റൂർ. 8നു കൊച്ചിയിൽ കപ്പൽയാത്രയുണ്ട്. വിവരങ്ങൾക്ക്: 9495390046.
വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന്:
7നു സൈലന്റ്വാലി, 6നു മലക്കപ്പാറ, ഗവി (2 ദിവസം), 11നു മലയാറ്റൂർ, 17നു മലക്കപ്പാറ, മൂന്നാർ (2 ദിവസം), 27നു നിലമ്പൂർ, മലയാറ്റൂർ.വിവരങ്ങൾക്ക്: 9495390046.