വടക്കഞ്ചേരി ∙ ദേശീയപാതയോടു ചേർന്നു കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കണ്ണമ്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനായി 448 കോടി രൂപയുടെ പദ്ധതി രൂപരേഖ തയാറാക്കി കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കണ്ണമ്പ്ര പഞ്ചായത്തിലുൾപ്പെടുന്ന 312 ഏക്കർ ഭൂമിയാണു സർക്കാർ ഏറ്റെടുത്തത്.
ഭക്ഷ്യ ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, റബർ അടിസ്ഥാനമാക്കിയുള്ളവ, എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടവ തുടങ്ങിയവയാണ് പ്രധാനമായും വ്യവസായ പാർക്കിൽ വരിക.
വെള്ളം, വൈദ്യുതി, മാലിന്യസംസ്കരണ സംവിധാനം, കെട്ടിടങ്ങൾ തുടങ്ങിയവ കിൻഫ്ര ഒരുക്കി നൽകും ആവശ്യക്കാർക്കു സ്വന്തമായും കെട്ടിടം നിർമിക്കാം.ആധുനിക റോഡുകൾ, കെട്ടിടങ്ങൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങിയവയാണു പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ കമ്പനിക്കാണു നിർമാണ ജോലികളുടെ കരാർ.
45 മാസമാണു കാലാവധി.
അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായ ശേഷം വിവിധ വ്യവസായങ്ങൾ ആരംഭിക്കാൻ കരാർ അടിസ്ഥാനത്തിൽ പ്ലോട്ടുകൾ അനുവദിക്കും. ഭക്ഷ്യ ഉൽപന്ന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ആദ്യഘട്ടത്തിൽ കൂടുതൽ പരിഗണന നൽകുക.
410 കോടി രൂപ ചെലവഴിച്ചാണു സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തത്. ഇനിയും കുറച്ച് ഭൂമി കൂടി ഏറ്റെടുക്കാനുണ്ട്.
അതിന്റെ നടപടികൾ നടന്നുവരുന്നു. ഇതിനിടെ ഏറ്റെടുത്ത ഭൂമിക്കു നൽകിയ വില പോരെന്ന് ആവശ്യപ്പെട്ട് ചില ഭൂവുടമകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

