കഞ്ചിക്കോട് ∙ പുതുശ്ശേരിയിൽ രാത്രിയിൽ വീടുകളിലേക്കു പോയ കാരൾ സംഘത്തെ വഴിയിൽ തടഞ്ഞുനിർത്തി ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നു പരാതി. വടിയുമായി ഒരുസംഘം ആക്രമിക്കാനെത്തിയതോടെ കുട്ടികൾ ഉൾപ്പെട്ട
കാരൾ സംഘം ഓടിരക്ഷപ്പെട്ടു.
പുതുശ്ശേരി സുരഭിനഗറിൽ ഇന്നലെ രാത്രി 9.15നാണു സംഭവം. സംഭവത്തിനു പിന്നിൽ ആർഎസ്എസ്– ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കാരൾ സംഘം കസബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു. കാരൾ സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിൽ നിന്നു ഓടിരക്ഷപ്പെട്ടതിനാൽ ആർക്കു പരുക്കേറ്റില്ല.
കാരളുമായി ഇവിടേക്ക് പ്രവേശിക്കരുതെന്ന് ആക്രോശിച്ചാണ് ഇവർ വടികളുമായി വന്നതെന്ന് കാരൾ സംഘം പറയുന്നു. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കസബ ഇൻസ്പെക്ടർ എം.സുജിത്ത് പറഞ്ഞു.
പ്രദേശത്തെ മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കാൻ ബിജെപി– ആർഎസ്എസ് പ്രവർത്തകർ ശ്രമിക്കുകയാണെന്നു സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി ആരോപിച്ചു.
അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ ബിജെപി– ആർഎസ്എസ് പ്രവർത്തകർക്കു പങ്കില്ലെന്നും ബിജെപി പ്രാദേശിക നേതൃത്വവും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

