അലനല്ലൂർ∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ മൈതാനമായ കണ്ണംകുണ്ട് മിനി സ്റ്റേഡിയം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. പഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണു നവീകരണം നടക്കുന്നത്.
കല്ലുകൾ പൊങ്ങിയ ഭാഗങ്ങൾ നിരത്തിയും, മണ്ണ് വേണ്ടിടത്ത് ഇവ നിറച്ച് നിരപ്പാക്കുന്ന വർക്കുകളാണ് ആരംഭിച്ചിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് പൈക്ക ഫണ്ട് ഉപയോഗിച്ച് കരിങ്കൽ ഉപയോഗിച്ച് കെട്ടിയതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. പിന്നീട് പ്രദേശത്തെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുട്ബോൾ,
ക്രിക്കറ്റ് മേളകൾ നടത്തി ലഭിക്കുന്ന ലാഭവിഹിതം ഉപയോഗിച്ചായിരുന്നു മൈതാനം സംരക്ഷിച്ചു വന്നിരുന്നത്.
കോവിഡ് കാലത്തെ പ്രതിസന്ധി കാരണം മേളകൾ നിലച്ചതോടെ പരിപാലനവും നിലച്ചു കിടപ്പായിരുന്നു. ഒരു ഭാഗം കാട് പിടിച്ച് അധികൃതരുടെ അവഗണനയിൽ കിടന്ന സ്റ്റേഡിയം സംരക്ഷിക്കാനാളില്ലാത്തതിനെക്കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
രണ്ടു വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവിൽ രണ്ടു വശങ്ങളിൽ അതിർത്തി നിശ്ചയിച്ച് ചുറ്റുമതിൽ കെട്ടൽ പൂർത്തിയാക്കിയിരുന്നു. നിരപ്പാക്കൽ പൂർത്തിയാക്കി വശം കെട്ടുന്നതു കൂടെ പൂർത്തിയാകുന്നതോടെ ഇത് പഞ്ചായത്തിലെ മികച്ച മൈതാനമായി മാറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]