മുതലമട ∙ ചെമ്മണാംപതിയിൽ തമിഴ്നാട് മേഖലയിൽ നിന്നെത്തിയ കാട്ടാന എഴുപതിലധികം തെങ്ങുകൾ നശിപ്പിച്ചു.
മനു പയസ് പഞ്ഞിക്കാരൻ എന്ന കർഷകന്റെ തോട്ടത്തിലെ മൂന്നു വർഷം പ്രായമായ തെങ്ങുകളാണു വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. കൂടാതെ മാവും നശിപ്പിച്ചിട്ടുണ്ട്.ഇതിനു സമീപത്തുള്ള തോമസ് തോട്ടത്തിലിന്റെ കൃഷിയിടവുമായി ബന്ധപ്പെട്ട
വേലിക്കല്ലുകളും ആന നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ജീവനക്കാരും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എത്തി പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും ആനയെ കാടു കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും കാടിറങ്ങി കൃഷി നശിപ്പിക്കുന്നതു തുടരുകയാണ്.
തമിഴ്നാട് വനമേഖല ഭാഗത്തു വരുന്ന കാട്ടാനയുടെ പിൻഭാഗത്തെ ഒരു കാലിനു പരുക്കു പറ്റിയിട്ടുള്ളതായി ആനയെ കണ്ട
പ്രദേശവാസികൾ പറഞ്ഞു. അതിർത്തിയിലെ സൗരവേലികൾ തകർത്താണ് തുടർച്ചയായി കാട്ടാന കൃഷിയിടത്തേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചെമ്മണാംപതിയിലെ ജനവാസമേഖലയിലേക്കും കാട്ടാന എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. പറമ്പിക്കുളം, ആനമല കടുവാ സങ്കേതങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണു തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന ചെമ്മണാംപതി. ഈ പ്രദേശത്തേയ്ക്കു വന്യജീവികൾ എത്തുന്നതു തടയാൻ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെടുകയാണ് എന്ന പരാതിയും നാട്ടുകാർക്കുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]