വടക്കഞ്ചേരി ∙ വാളയാർ–ഇടപ്പള്ളി ദേശീയപാത 544 ൽ നിർമിക്കുന്ന 11 അടിപ്പാതകളുടെ നിർമാണം നീളുന്നതിൽ പ്രതിഷേധം ശക്തം. അടിപ്പാതകളുടെ പണി ഇഴയുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും ഓരോ ദിവസവും കൂടുകയാണ്.
പാലിയേക്കരയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ച ടോൾപിരിവ് വീണ്ടും ആരംഭിച്ചെങ്കിലും നിർമാണം വേഗത്തിലാക്കാൻ നടപടിയില്ല. 2024 മാർച്ചിലാണ് പിഎസ്ടി കമ്പനി നിർമാണം ഏറ്റെടുത്തത്.
18 മാസത്തിനുള്ളിൽ തീർക്കുമെന്നായിരുന്നു കരാർ.
കഴിഞ്ഞ സെപ്റ്റംബറിനുള്ളിൽ തീർക്കേണ്ട പണികൾ 30 ശതമാനം മാത്രമാണ് പൂർത്തിയായിരിക്കുന്നത്.
ഡിസംബർ 31 വരെ നിർമാണ കാലാവധി നീട്ടി നൽകിയെങ്കിലും പണികൾ ഇഴയുകയാണ്. 383 കോടി രൂപയുടെ കരാറാണ് പിഎസ്ടി കമ്പനിയുമായി ഉള്ളത്.
നിർമാണ കാലാവധി കഴിഞ്ഞാൽ പിഴ ചുമത്താൻ ദേശീയപാത അതോറിറ്റിക്ക് കഴിയും. എന്നാൽ മഴ ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കാലാവധി നീട്ടിവാങ്ങാനുള്ള ശ്രമമാണ് പിഎസ്ടി കമ്പനി അധികൃതർ നടത്തുന്നത്.
അടിപ്പാത നിർമാണത്തിൽ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ഒത്തു കളിക്കുകയാണെന്ന് കോടതിയിൽ ഹർജി നൽകിയ അഡ്വ.ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. അടുത്തയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കും.
ഷാജി കോടങ്കണ്ടത്തിന്റെ ഹർജി പരിഗണിച്ചാണ് പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവച്ചത്. പണി പൂർത്തിയാകും വരെ പാലിയേക്കരയിലും പന്നിയങ്കരയിലും ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിൽ ഉപഹർജി നൽകിയതായി അഡ്വ.ഷാജി.ജെ.കോടങ്കണ്ടത്ത് പറഞ്ഞു.
ജില്ലയിലെ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലെയും ജില്ലാ അതിർത്തിയായ വാണിയമ്പാറയിലെയും അടിപ്പാത നിർമാണവും സാവധാനത്തിലാണ് നടക്കുന്നത്. നിർമാണം വേഗത്തിലാക്കുന്നതിന് തൊഴിലാളികളുടെയും മിഷനറികളുടെയും എണ്ണം വർധിപ്പിക്കണമെന്ന് തൃശൂർ, പാലക്കാട് കലക്ടർമാർ നിർദേശിച്ചെങ്കിലും നടപ്പിലായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

