ആലൂർ ∙ തൃത്താല മണ്ഡലത്തിൽ ടിപ്പർ ലോറികളുടെ അനിയന്ത്രിതമായ ഓട്ടം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. രാവിലെ 8.00 മുതൽ 10.00 മണി വരെയും ഉച്ചയ്ക്കു ശേഷം 3 മണി മുതൽ 5 മണി വരെയും ചെങ്കല്ലും കരിങ്കല്ലും മറ്റുമായി വരുന്ന ലോറികൾ റോഡിൽ ഓടുന്നതിനു വിലക്ക് നില നിൽക്കെ ഇത് ലംഘിച്ച് വാഹനങ്ങൾ ഓടുന്നതായി ചൂണ്ടിക്കാട്ടിയാണ് വിപി കുണ്ട് കണക്ട് ഓർഗനൈസേഷനാണ് അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്.
പട്ടാമ്പി പെരുമ്പിലാവ് റോഡിലാണ് ഈ പ്രശ്നം ഗുരുതരമായി അനുഭവപ്പെടുന്നതെന്നും വീതി കുറഞ്ഞ റോഡായതിനാൽ ദീർഘദൂര ബസുകൾക്കും മറ്റും വലിയ ടോറസ് ലോറികളെ മറികടന്ന് സമയത്ത് ഓടിയെത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും പരാതിയിൽ പറയുന്നു.
ഓഫിസുകളിലും സ്കൂളുകളിലും എത്തേണ്ട
ജീവനക്കാരും വിദ്യാർഥികളും ബുദ്ധിമുട്ടുന്ന സാഹചര്യവും വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും പരിഗണിച്ച് ഇത് പരിശോധിച്ച് ശക്തമായ നടപടി എടുക്കണമെന്നാണ് ആവശ്യം.ജില്ലാ കലക്ടർക്കും, പൊലീസ് അധികാരികൾക്കും, പട്ടാമ്പി ആർടിഒക്കും കണക്ട് ഓർഗനൈസേഷൻ പരാതി നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

