കൂറ്റനാട് ∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ.
തിരുമിറ്റക്കോട് ചാത്തന്നൂർ സ്വദേശിനിയായ 25 വയസ്സുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ 1.22 നാണ് 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് ഡ്രൈവർ അലൻ ടോമി, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ വിനീഷ് വിജയൻ എന്നിവർ സ്ഥലത്തെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി.
യുവതിയുടെ ആരോഗ്യനില വഷളായതിനാൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷ് വിജയൻ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
പുലർച്ചെ 1.55ന് വിനീഷ് വിജയിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.തുടർന്ന് വിനീഷ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട
പ്രഥമശുശ്രൂഷ നൽകി. ആംബുലൻസ് ഡ്രൈവർ അലൻ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

