
ഷൊർണൂർ ∙ ചുഡുവാലത്തൂരിൽ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി 15 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു. ചുഡുവാലത്തൂർ പാറക്കോട്ടു കളത്തിൽ ജാനകിയുടെ (63) വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്.
ശനിയാഴ്ച വൈകിട്ട് 4നാണ് സംഭവം. ജാനകിയും മകളും താമസിക്കുന്ന വീടിന്റെ അടിത്തറ ഉൾപ്പെടെ ഒരു മഴ പെയ്താൽ പൂർണമായും ഇടിയുന്ന അവസ്ഥയിലാണ്. വീടിനോടു ചേർന്നു കരിങ്കല്ലു കൊണ്ട് കെട്ടിപ്പൊക്കി അതിനു മുകളിൽ സിമന്റ് കട്ടകൾ കൊണ്ടു കെട്ടിയ സംരക്ഷണഭിത്തിയാണ് പൂർണമായും ഇടിഞ്ഞത്.
15 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ തറയോടു ചേർന്ന ഭാഗം പൂർണമായും ഇടിഞ്ഞതോടെ വീട്ടുകാരോടു മാറിത്താമസിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് നഗരസഭ.
പക്ഷേ, വീട് വിട്ട് എങ്ങോട്ടാണ് പോകേണ്ടത് എന്ന ആശങ്കയിലാണ് കുടുംബം. ഇവരുടെ നാലര സെന്റ് സ്ഥലത്തോടു ചേർന്നു മറ്റൊരു വ്യക്തിയുടെ സ്ഥലമാണ്. ഒരു വർഷം മുൻപ് ഈ സ്ഥലത്തു മണ്ണിടിച്ചു ചാൽ കീറിയതാണ് വിനയായത്. കരിങ്കല്ലു പടവുകൾക്കു താഴെയുണ്ടായിരുന്ന വലിയ പാറക്കല്ലുകൾ ഡ്രില്ലർ മെഷീൻ ഉപയോഗിച്ചു പൊട്ടിച്ചെടുക്കുമ്പോൾ റവന്യു വകുപ്പിനും നഗരസഭയ്ക്കും ജാനകി പരാതി നൽകിയിരുന്നു.
വില്ലേജ് ഓഫിസർക്കു പിന്നാലെ തഹസിൽദാർക്കും പരാതി നൽകിയതായാണു ജാനകി പറയുന്നത്. പാറ പൂർണമായി പൊട്ടിച്ചെടുത്തപ്പോൾ പാറയോടു ചേർന്നു കെട്ടിയ സംരക്ഷണഭിത്തി പൂർണമായും ഇടിയുകയാണുണ്ടായത്. സംഭവസ്ഥലം നഗരസഭാധ്യക്ഷൻ എം.കെ.ജയപ്രകാശ് ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]