
മുടപ്പല്ലൂർ ∙ വർഷങ്ങളായി ഉപയോഗശൂന്യമായതും ബലക്ഷയം വന്നതുമായ വാട്ടർ ടാങ്ക് അപകടാവസ്ഥയിൽ. മംഗലംഡാം റോഡിൽ മുടപ്പല്ലൂർ പെട്രോൾ പമ്പിനു സമീപത്തുള്ള വാട്ടർ ടാങ്ക് വർഷങ്ങളായി ഉപയോഗിക്കാതെ വള്ളിപ്പടർപ്പ് കയറി ഫില്ലറുകൾ ദ്രവിച്ച് കമ്പികൾ പുറത്തായ നിലയിലാണ്.
മഴ പെയ്തതോടെ ടാങ്കിൽ വെള്ളം നിറഞ്ഞ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പലതവണ പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയും എടുക്കുന്നില്ലെന്ന് പൊതുപ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂർ പറഞ്ഞു. വാട്ടർ ടാങ്കിന്റെ അപകടാവസ്ഥ കാണിച്ച് പൊതുമരാമത്തിന് കത്ത് നൽകിയെങ്കിലും പഞ്ചായത്താണ് നടപടിയെടുക്കേണ്ടതെന്നാണ് രേഖാമൂലം മറുപടി നൽകിയത്.
ഈ രേഖയുടെ പകർപ്പും പഞ്ചായത്തിനു കൈമാറിയിട്ടുണ്ട്. അത്യാഹിതം സംഭവിക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള ടാങ്ക് പൊളിച്ചു മാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]