
ക്രിമിനൽ കേസിലെ പ്രതി പീഡനക്കേസിൽ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പിടി ∙ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി പ്രകൃതിവിരുദ്ധ പീഡനക്കേസിൽ പിടിയിലായി. മലപ്പുറം ചേകനൂർ സ്വദേശി മുതുമുറ്റത്ത് ഹസനെ (42) ആണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. മനോദൗർബല്യമുള്ള 15 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കൊണ്ടുപോയിട്ടായിരുന്നു പീഡനം. ആനക്കര ഹൈസ്കൂളിനു സമീപം വിദ്യാർഥികളെ മർദിച്ച കേസിലെ പ്രതി കൂടിയാണ് ഇയാൾ. വിഷുദിനത്തിൽ കണ്ടനകം ബവ്റിജസ്, ആനക്കര ഹൈസ്കൂൾ എന്നിവിടങ്ങളിൽ അക്രമം നടത്തിയ സംഭവത്തിൽ ചങ്ങരംകുളം പൊലീസിലും പരാതിയുണ്ട്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.