കാഞ്ഞിരപ്പുഴ ∙ തച്ചമ്പാറ – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും വിനോദ സഞ്ചാരമേഖലയ്ക്കു ഗുണമാകുന്നതുമായ ഇരുമ്പകച്ചോല–പായ്പുല്ല് – പാലക്കയം റിങ് റോഡ് നിർമാണ പദ്ധതി ടെൻഡർ നടപടികളിലേക്ക്. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 75 ലക്ഷം രൂപ ചെലവഴിച്ചാണു റോഡ് നിർമാണം. മുൻപു മുൻ ജില്ലാ പഞ്ചായത്ത് മെംബർ റെജി ജോസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നു റോഡ് നിർമാണത്തിനു തുടക്കം കുറിച്ചിരുന്നു.
അന്നു റോഡില്ലാത്ത ഭാഗത്ത് അര കിലോമീറ്റർ താൽക്കാലിക റോഡ് നിർമിച്ചു.
തുടർ നിർമാണത്തിനു ഫണ്ടിന്റെ അപര്യാപ്തതയും ഉണ്ടായിരുന്നു. തുടർ പ്രവൃത്തികൾക്കായി മുൻ ജില്ലാ പഞ്ചായത്ത് മെംബർ റെജി ജോസിന്റെ ആവശ്യപ്രകാരം കെ.ശാന്തകുമാരി എംഎൽഎ ഇടപെടുകയും ബജറ്റിൽ പദ്ധതിക്കായി 75 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തത്.
ജനങ്ങളുടെ ചിരകാല സ്വപ്നമാണു കാഞ്ഞിരപ്പുഴ ഡാമിനു ചുറ്റുമുള്ള റിങ് റോഡ്. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല പായ്പുല്ല് പാലക്കയം വരെ 15 കിലോമീറ്ററാണുള്ളത്.
പദ്ധതി പൂർത്തിയായാൽ നാട്ടുകാരുടെ ഗതാഗതസൗകര്യവും വിനോദ സഞ്ചാരമേഖലയ്ക്കും കാർഷികമേഖലയ്ക്കും മുതൽക്കൂട്ടാകും. ഒപ്പം നാടിന്റെ വികസനത്തിനും വഴിവയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

