പാലക്കാട് ∙ ജി.ബി റോഡിലെ യന്ത്രപ്പടി ഇനിയെങ്കിലും 24 മണിക്കൂറും തുറക്കണമെന്ന് ആവശ്യമുയരുന്നു.രാത്രി 10 കഴിഞ്ഞാൽ നഗരസഭ യന്ത്രപ്പടി അടയ്ക്കും. പിന്നീടു പിറ്റേന്നു രാവിലെ 7നു മാത്രമേ തുറക്കൂ.
അതുവരെ യാത്രക്കാർ നഗരം ചുറ്റി സഞ്ചരിക്കണം. ഇതൊഴിവാക്കാൻ ഒട്ടേറെ യാത്രക്കാർ യന്ത്രപ്പടിക്കു സമീപം റെയിൽവേ ട്രാക്ക് ചാടിക്കടക്കുന്നുണ്ട്.
ഇത്തരം അനധികൃത യാത്രകൾ തടയാൻ റെയിൽവേ ഇവിടെ ഫെൻസിങ് ശക്തമാക്കി.
ഇൗ സാഹചര്യത്തിൽ രാത്രി 10നു ശേഷവും യന്ത്രപ്പടി തുറന്നിടണമെന്നാണു യാത്രക്കാരുടെ ആവശ്യം.പുലർച്ചെ ടൗൺ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു കെഎസ്ആർടിസി ഭാഗത്തേക്കു പോകണമെങ്കിൽ നഗരം ചുറ്റി സഞ്ചരിക്കണം. സാമൂഹിക വിരുദ്ധ ശല്യം തടയാനാണു രാത്രി യന്ത്രപ്പടി അടച്ചിടുന്നതെന്നാണു നഗരസഭ പറയുന്നത്.
ഇതിനു പരിഹാരമായി പൊലീസുമായി സഹകരിച്ച് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം. ഇൗ ആവശ്യവുമായി നഗരസഭയെ സമീപിക്കാനൊരുങ്ങുകയാണു യാത്രക്കാരും പരിസരത്തെ വ്യാപാരികളും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

