വടക്കഞ്ചേരി ∙ ടൗണിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ച് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. കമ്മിറ്റിയുടെ തീരുമാന പ്രകാരം തൃശൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ കയറി ടൗൺ വഴി ചെറുപുഷ്പം സ്റ്റോപ്പിലെ യാത്രക്കാരെ കയറ്റി പാലക്കാട് ഭാഗത്തേക്കു പോകണം.
പാലക്കാട്ടുനിന്നു വരുന്ന ബസുകൾ ചെറുപുഷ്പം സ്റ്റോപ്പിൽ ആളെ ഇറക്കി റോയൽ ജംക്ഷൻ വഴി പോയി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂരിലേക്കു പോകണം. എന്നാൽ ബസുകൾ പലതും സ്റ്റാൻഡിൽ കയറുന്നില്ല.
നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ടൗണിൽ കോഓപ്പറേറ്റീവ് ബാങ്ക് മുതൽ തങ്കം കവല വരെ പാതയോരത്ത് വാഹനങ്ങളിൽ കച്ചവടവും പൊടിപൊടിക്കുകയാണ്.
വഴിയോര കച്ചവടക്കാർക്കായി പ്രത്യേക സ്ഥലം അനുവദിക്കാമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. പലരും കടകൾക്കു മുൻപിൽ വരെ വാഹനങ്ങളിട്ടാണ് കച്ചവടം.
ഇതു സംബന്ധിച്ച് വ്യാപാരികൾ നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാവിലെ സ്കൂൾ സമയങ്ങളിൽ ഇടുങ്ങിയ റോഡിൽ ചരക്കുലോറി നിർത്തി ലോഡ് ഇറക്കുന്നതും സ്ഥിരം കാഴ്ചയാണ്. കിഴക്കഞ്ചേരി റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി.
കാൽനട യാത്രക്കാർക്കായി ഫുട്പാത്ത് പൂർണമായും ഒഴിച്ചിടണമെന്ന് അറിയിപ്പുണ്ടെങ്കിലും ഇതും നടപ്പിലായിട്ടില്ല.
നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ 14 ഇടങ്ങളിലായി സ്ഥാപിച്ച ക്യാമറകളും പണിമുടക്കി.
രാത്രിയായാൽ ടൗണിൽ പലയിടവും ഇരുട്ടിലാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ പലതും കത്താറില്ല.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വരുമ്പോൾ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

