പാലക്കാട് ∙ ധോണി അരിമണിയിൽ കത്തിനശിച്ച കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാലക്കാട് വള്ളിക്കോട് കുന്നംകാട് എംഎ ഗാർഡൻ മഴുവഞ്ചേരി വീട്ടിൽ പോൾ ജോസഫ് (ജയിംസ് –62) ആണു മരിച്ചത്.
18ന് ഉച്ചയോടെയാണു ധോണി അരിമണിയിലെ ആളൊഴിഞ്ഞ സ്ഥലത്തു കാർ തീപിടിച്ച നിലയിൽ നാട്ടുകാർ കണ്ടത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചശേഷമാണു കാറിനകത്തു ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
കാറിനു തീപിടിച്ചതെങ്ങനെയെന്നു ഹേമാംബിക നഗർ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണു ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.
മുണ്ടൂർ പൊരിയാനിയിലെ തോട്ടത്തിൽ പുല്ലുവെട്ടിക്കാനുണ്ടെന്നു പറഞ്ഞാണു പോൾ ജോസഫ് വീട്ടിൽ നിന്നു കാറെടുത്തു പോയതെന്നു ഭാര്യ പൊലീസിനു മൊഴി നൽകി.
പുല്ലുവെട്ടു യന്ത്രവുമായി തോട്ടത്തിലേക്കു വരാൻ തൊഴിലാളിയോട് ആവശ്യപ്പെട്ടിരുന്നു. പുല്ലുവെട്ടു യന്ത്രത്തിൽ ഒഴിക്കാനാണെന്നു പറഞ്ഞാണു കന്നാസിൽ ഇന്ധനം വാങ്ങിയതെന്നു പന്നിയംപാടത്തെ പെട്രോൾ പമ്പ് ജീവനക്കാരൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കാറിലും ഫുൾ ടാങ്ക് ഇന്ധനം നിറച്ചു.
ശേഷം പൊരിയാനി ഭാഗത്തേക്കു കാർ ഓടിച്ചു പോകുന്ന ചില ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ധോണി മുതൽ പൊരിയാനി വരെ എവിടെയും സിസിടിവികളില്ല.
ഫൊറൻസിക്, വിരലടയാള പരിശോധനാ ഫലം ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നു ഹേമാംബിക നഗർ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം ഇന്നു രാവിലെ 11നു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം മുണ്ടൂർ സെന്റ് അൽഫോൻസ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ഷൈനി. മക്കൾ: ഡോ.ജിസ്മി (കോട്ടയം), ജിസ്ന (ബാങ്ക് മാനേജർ, ബെംഗളൂരു).
മരുമക്കൾ: നവീൻ (അബുദാബി), ജോസഫ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

