വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊന്നക്കൽക്കടവ് ആനയടിയൻ പരുതയിലെ മുനിയറ തകർത്ത സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലംഡാം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ 16 നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറ സാമൂഹിക വിരുദ്ധർ തകർത്തത്.
ഏഴു ഹെക്ടറോളം വിസ്തൃതിയുള്ള ആനയടിയൻ പരുതയിൽ ഒട്ടേറെ നന്നങ്ങാടികളും മുനിയറകളുമുണ്ട്. ഇതിൽ പൂർണ തോതിലുള്ള മുനിയറയാണ് കൂടവും കല്ലുളിയും ഉപയോഗിച്ച് തകർത്തത്.
പൊലീസ് പരിശോധയ്ക്കെത്തിയപ്പോൾ പ്രദേശവാസികളും എത്തി.
കഴിഞ്ഞ ദിവസം ചരിത്ര ഗവേഷകരും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധവും ഉയർന്നു. പരിസ്ഥിതി പ്രവർത്തകനായ എം.ഹരിദാസിന്റെ നേതൃത്വത്തി ൽ പൊലീസിലും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകി.
മുനിയറ തകർക്കാൻ ഉപയോഗിച്ച കല്ലുളി ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ക്വാറി നടത്താനുള്ള ക്വാറി മാഫിയയുടെ നീക്കം നാട്ടുകാർ തടഞ്ഞിരുന്നു.
ചരിത്ര സ്മാരകം നിലനിൽക്കുന്ന ഇവിടെ പാറ പൊട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് മുനിയറ തകർത്ത സംഭവം ഉണ്ടായത്.
പ്രതിഷേധവുമായി നാട്ടുകാർ
കൊന്നക്കൽക്കടവിലെ മുനിയറ തകർത്ത സംഭവത്തിൽ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി.
മുനിയറയുടെ സംരക്ഷണത്തിനായി ഒട്ടേറെ പോരാട്ടങ്ങൾ നടത്തിയ പരിസ്ഥിതി പ്രവർത്തകൻ എം.ഹരിദാസന്റെ നേതൃത്വത്തിൽ നാട്ടുകാർ ജനകീയ സമിതിക്ക് രൂപം നൽകി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വരും തലമുറയ്ക്കുള്ള കരുതലുകളായ ചരിത്രസ്മാരകങ്ങൾ തകർക്കുന്നത് വൻ ചതിയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയായി കാണണമെന്നും സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനായ പട്ടാമ്പി ഗവ. കോളജിലെ ചരിത്ര വിഭാഗം പ്രഫസർ കെ.
രാജൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

