
പാലക്കാട് ∙ പൂക്കളുടെ ഉത്സവം കൂടിയായ ഓണത്തിനു പൂക്കളമൊരുക്കി കൈനിറയെ സമ്മാനം നേടാൻ പാലക്കാട് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അവസരം. മലയാള മനോരമ കോയമ്പത്തൂർ എജെകെ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ സഹകരണത്തോടെ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓണപ്പൂക്കള മത്സരം നടത്തുന്നു.
28ന് കോയമ്പത്തൂർ എജെകെ കോളജിലാണു മത്സരം. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് വിദ്യാർഥികൾക്കു പങ്കെടുക്കാം.
കോളജിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആസ്വദിക്കാം.
സമ്മാനങ്ങൾ
∙ ഒന്നാം സമ്മാനം: 15,001 രൂപ. ∙ രണ്ടാം സമ്മാനം: 10,001 രൂപ.
∙ മൂന്നാം സമ്മാനം: 7,501 രൂപ
∙ മികച്ച 10 ടീമുകൾക്ക് 1,000 രൂപ വീതം പ്രോത്സാഹന സമ്മാനം. ∙ ഏറ്റവും മികച്ച കേരളീയ വേഷത്തിലെത്തുന്ന ടീമിന് 5001 രൂപ സമ്മാനം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ ഒരു ടീമിൽ ആറു പേരാണു വേണ്ടത്.
∙ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം വേണം. ∙ സ്കൂളിൽ നിന്ന് ഒരു അധ്യാപകനോ അധ്യാപികയോ ഒപ്പമുണ്ടാകണം.
∙ ടീമിനൊപ്പമെത്തുന്ന അധ്യാപകർക്ക് ഓണസമ്മാനമുണ്ട്. ∙ എല്ലാവർക്കും ഉച്ചഭക്ഷണവും ഒരുക്കും.
യാത്രാസൗകര്യം
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നു കോയമ്പത്തൂരിലെ എജെകെ കോളജിലേക്കും തിരികെയും വാഹനസൗകര്യം ഉണ്ടാകും.
റജിസ്ട്രേഷന് ഫോൺ: 92880 21094 (രാവിലെ 9 മുതൽ 5 വരെ) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]