
ഒറ്റപ്പാലം∙ പാലക്കാട്–കുളപ്പുള്ളി പാതയിലെ മനിശ്ശേരിയിൽ രണ്ടിടത്തു നിമിഷങ്ങളുടെ വ്യത്യാസത്തിൽ 2 വാഹനാപകടങ്ങൾ. ഈസ്റ്റ് മനിശ്ശേരിയിൽ നിയന്ത്രണംവിട്ട
പിക്കപ് വാൻ പാതയോരത്തു നിർത്തിയിട്ടിരുന്ന 3 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചതിനു പിന്നാലെയായിരുന്നു ആറംകുളം റോഡിനു സമീപം 2 ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇന്നലെ രാവിലെ ഏഴരയ്ക്കു ശേഷമായിരുന്നു രണ്ടിടങ്ങളിലും അപകടങ്ങൾ. ഈസ്റ്റ് മനിശ്ശേരിയിൽ കേറ്ററിങ് സ്ഥാപനത്തിനു സമീപം പാതയോരത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളാണു നിയന്ത്രണംവിട്ട
പിക്കപ് വാൻ ഇടിച്ചു തെറിപ്പിച്ചത്.
കാറിനെ മറികടക്കുന്നതിനിടെയാണു വാൻ നിയന്ത്രണം വിട്ടു വട്ടം കറങ്ങി സ്കൂട്ടറുകളിലേക്കു പാഞ്ഞുകയറിയത്. ആളപായമില്ല.
സ്കൂട്ടറുകൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചു. തൊട്ടുപിന്നാലെയാണു പാലക്കാട്ടു നിന്നു പച്ചക്കറി കയറ്റിവന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറ്റൊരു ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചു മറിഞ്ഞത്. പച്ചക്കറി കയറ്റിവന്ന ഓട്ടോറിക്ഷയിലെ ഡ്രൈവർ പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബീറിനെ പരുക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോകൾക്കും കാറിനും കേടുപാടുകൾ സംഭവിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]