
ദേശീയപാതയിലേക്കു ഓടിക്കയറി ഇടുങ്ങിയ ഓടയിൽ കുടുങ്ങിയ മാൻകുട്ടിയെ രക്ഷിച്ചു
പുതുശ്ശേരി ∙ വനമേഖലയിൽ നിന്നു ദേശീയപാതയിലേക്കു ഓടിക്കയറിയ മാൻകുട്ടി ഒടുവിൽ പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ കമ്പനിക്കുള്ളിലെ ഇടുങ്ങിയ ഓടയിൽ കുടുങ്ങി. കമ്പനി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നു അഗ്നിരക്ഷാസേനയെത്തി മാൻകുട്ടിയെ പുറത്തെടുത്തു രക്ഷിച്ചു.
വ്യാഴം ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഇടുങ്ങിയ ഓടയിൽ കുരുങ്ങിയ മാൻകുട്ടിക്ക് മരണം വരെ സംഭവിക്കുമായിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് അഗ്നിരക്ഷാസേനാംഗങ്ങൾ ഇതിനെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഓടയിൽ നിന്നും രക്ഷപ്പെടുത്തിയ മാൻകുട്ടിയെ വനംവകുപ്പിനു കൈമാറി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മാൻ കുട്ടിയെ വനംവകുപ്പ് ഉൾവനത്തിലേക്ക് വിട്ടു.
ഇതു സുരക്ഷിതമായി മാൻകൂട്ടത്തോടൊപ്പം ചേർന്നെന്നും വനംവകുപ്പ് അറിയിച്ചു. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിക്കു സമീപമുള്ള വനമേഖലയിൽ നിന്നാണ് മാൻകുട്ടി കൂട്ടം തെറ്റി ദേശീയപാതയിലേക്കും പിന്നീട് കമ്പനി പരിസരത്തേക്കും എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]