
പാലക്കാട് ജില്ലയിൽ ഇന്ന് (20-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹോക്കി ലീഗ് മത്സരങ്ങൾ 22ന്: പാലക്കാട് ∙ ജില്ലാ ഹോക്കി സബ് ജൂനിയർ ബോയ്സ്, ഗേൾസ്, ജൂനിയർ ബോയ്സ് തുടങ്ങിയ വിഭാഗത്തിലേക്കുള്ള ജില്ലാ ഹോക്കി ലീഗ് മത്സരങ്ങൾ 22ന് രാവിലെ 8ന് കല്ലേക്കാട് വ്യാസ വിദ്യാ പീഠം സ്കൂളിൽ നടക്കും. ജില്ലാ ഹോക്കി ടീമുകളെ ഇതിൽ നിന്നു തിരഞ്ഞെടുക്കും. 8075608744
കുക്ക്, ഗാർഡനർ ജോലി ഒഴിവ്
കുമരനല്ലൂർ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പറക്കുളത്ത് പ്രവർത്തിക്കുന്ന തൃത്താല ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025-26 വർഷത്തിൽ കുക്ക്, ഗാർഡനർ (പുരുഷന്മാർ മാത്രം) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 22ന് രാവിലെ 11.00ന് പറക്കുളത്തെ സ്കൂൾ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സൽ രേഖകളും (പകർപ്പും) സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495 227083.
അധ്യാപക ഒഴിവ്
വണ്ടിത്താവളം ∙ പട്ടഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഫിസിക്സ് (സീനിയർ), എച്ച്എസ്എസ്ടി കെമിസ്ട്രി (സീനിയർ), എച്ച്എസ്എസ്ടി മാത്സ് (സീനിയർ), എച്ച്എസ്എസ്ടി മലയാളം (ജൂനിയർ), എച്ച്എസ്എസ്ടി ഇംഗ്ലിഷ് (ജൂനി യർ), എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ), എച്ച്എസ്എസ്ടി ബോട്ടണി (ജൂനിയർ) ദിവസ വേതന അധ്യാപക നിയമനം നടത്തുന്നതിന് 22ന് രാവിലെ 10.30ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും.
പാലക്കാട് ∙ ഐഎച്ച്ആർഡിയുടെ മലമ്പുഴ അപ്ലൈഡ് സയൻസ് കോളജിലേക്ക് അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും 21 മുതൽ 26 വരെ കൊട്ടേക്കാട് ചെമ്മൻകാടുള്ള കോളജിൽ നടക്കും. വിശദവിവരങ്ങൾക്കു കോളജ് വെബ്സൈറ്റ് സന്ദർശിക്കുക. www.casmalampuzha.ihrd.ac.in. ഫോൺ: 04912530010.
മുതലമട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപക തസ്തികയിലെ ഒഴിവിലേക്കായി 23നു രാവിലെ 10നു ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ട്യൂട്ടർ നിയമനം
വടക്കഞ്ചേരി∙ ആൺകുട്ടികൾ പഠിക്കുന്ന വടക്കഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റൽ, പെൺകുട്ടികൾ പഠിക്കുന്ന ആലത്തൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കു ട്യൂട്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹൈസ്കൂൾ തലത്തിൽ കണക്ക്, ഇംഗ്ലിഷ്, ഹിന്ദി, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലും യുപി വിഭാഗത്തിൽ ഒരു ക്ലാസിന് ഒരു അധ്യാപകൻ എന്ന നിലയിലും ഒഴിവുകൾ ഉണ്ട്. ഹൈസ്കൂൾ തലത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിഗ്രിയും ബിഎഡ് യോഗ്യതയുള്ളവർക്കും യുപി തലത്തിൽ ടിടിസി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതമുള്ള അപേക്ഷ 28ന് വൈകിട്ട് അഞ്ചിനകം ആലത്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭ്യമാക്കണം. 8547630131
ഓവർസീയർ നിയമനം
അയിലൂർ∙ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ നിയമനത്തിനു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി: 21 മുതൽ 35 വരെ. ബന്ധപ്പെട്ട രേഖകൾ സഹിതം 26ന് മുൻപ് അപേക്ഷിക്കണം. ഫോൺ. 04923244274