
പാലക്കാട് ജില്ലയിൽ ഇന്ന് (20-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അക്രഡിറ്റഡ് എൻജിനീയർ നിയമനം
പാലക്കാട്∙ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്കു നിയമനം നടത്തുന്നു. സിവിൽ/അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ പൊതുമേഖലാ/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റും കുറഞ്ഞതു 10 വർഷം തൊഴിലുറപ്പു പദ്ധതി/തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ പൊതുമേഖലാ/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 27നു രാവിലെ 10.30നു തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തണം.
മസ്റ്ററിങ് നടത്തണം
പട്ടാമ്പി∙ ഇകെവൈസി മസ്റ്ററിങ് ചെയ്യാത്തതിനാൽ ഇ പോസിൽ നിലവിൽ പേരില്ലാത്ത പട്ടാമ്പി താലൂക്കിലെ എഎവൈപിഎച്ച്എച്ച് റേഷൻ കാർഡ് അംഗങ്ങൾ ഇൗ മാസം 31നു മുൻപു റേഷൻ കടയിലെത്തി ഇ പോസ് യന്ത്രം വഴി മസ്റ്ററിങ് നടത്തണമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. മസ്റ്ററിങ് ചെയ്യാത്ത എഎവൈപിഎച്ച്എച്ച് കാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മുതൽ റേഷൻ വിഹിതം ലഭിച്ചേക്കില്ല. മസ്റ്ററിങ് നടത്താനുള്ള അവസാന തീയതി ആയി നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത് മാർച്ച് 31 ആണ്. റേഷൻ കടയിലെത്തിയാൽ ബന്ധപ്പെടേണ്ട നമ്പറുകൾ: 0466- 2970300 (പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസ്), 9188527387 (പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസർ), 9188527761 (റേഷനിങ് ഇൻസ്പെക്ടർ പട്ടാമ്പി ഫർക്ക), 9188527762 (റേഷനിങ് ഇൻസ്പെക്ടർ ഓങ്ങല്ലൂർ ഫർക്ക), 9188527763 (റേഷനിങ് ഇൻസ്പെക്ടർ തൃത്താല ഫർക്ക), 9188527764 (റേഷനിങ് ഇൻസ്പെക്ടർ നാഗലശ്ശേരി ഫർക്ക).
60 വയസ്സ് കഴിഞ്ഞവർക്ക് പോഷകാഹാര കിറ്റ്
മണ്ണാർക്കാട്∙ 60 വയസ്സു കഴിഞ്ഞവർക്കു നഗരസഭയുടെ പോഷകാഹാര കിറ്റ്. ആയിരം രൂപയുടെ ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റാണു നൽകുക. മണ്ണാർക്കാട് നഗരസഭയുടെ സ്വന്തം പദ്ധതിയാണിതെന്നു നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. റാഗിപ്പൊടി, സൂചി ഗോതമ്പ്, ഓട്സ്, അവിൽ, ഈത്തപ്പഴം, ബിസ്കറ്റ് തുടങ്ങിയ അടങ്ങിയതാണു കിറ്റ്. രണ്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ബിപിഎൽ, എപിഎൽ കാർഡ് ഉടമകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. നഗരസഭ നടപ്പാക്കുന്ന പദ്ധതിക്കു കലക്ടർ അനുമതി നൽകി. നേരത്തെ ബിപിഎൽ കാർഡ് ഉടമകൾക്കു മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കലക്ടറുമായി നടത്തിയ ചർച്ചയിൽ എപിഎൽ കാർഡ് ഉടമകൾക്കും നൽകാൻ അനുമതി ലഭിച്ചതായി നഗരസഭാധ്യക്ഷൻ പറഞ്ഞു.
കെഎസ്ആർടിസി ഉല്ലാസയാത്ര ഏപ്രിലിൽ
മണ്ണാർക്കാട്∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഏപ്രിലിൽ 12 ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്നിനു മാമലക്കണ്ടം വഴി മൂന്നാറിലേക്കാണു യാത്ര. രണ്ടു ദിവസത്തെ യാത്രയ്ക്ക് 1720 രൂപയാണു നിരക്ക്. ആറിനു നിലമ്പൂരിലേക്കും (440 രൂപ), 10നു സൈലന്റ്വാലിയിലേക്കും (1414 രൂപ), 12നു വീണ്ടും മാമലക്കണ്ടം വഴി മൂന്നാറിലേക്കും (1720) യാത്ര നടത്തും. മറ്റു യാത്രകളുടെ തീയതി, സ്ഥലം, നിരക്ക് എന്ന ക്രമത്തിൽ: 13നു നെല്ലിയാമ്പതി – 590 രൂപ. 16നു ഗവി – 3000 രൂപ (2 ദിവസം), 18നു വയനാട് – 3360 (2 ദിവസം). 20ന് ആലപ്പുഴ, കുട്ടനാട് – 1040. 23ന് ആഡംബരക്കപ്പൽ – 3990. 27നു മലയാറ്റൂർ – 610. 27നു മലക്കപ്പാറ 970 രൂപ. വിവരങ്ങൾക്ക്: 9446353081, 8075347381.
വിജ്ഞാന കേരളം തൊഴിൽമേള
പാലക്കാട്∙ ലക്കിടി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 22ന് തൊഴിൽ മേള നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/4mDFVPNUw3MWjciw9 എന്ന ലിങ്ക് വഴി പേര് റജിസ്റ്റർ ചെയ്ത് 22ന് രാവിലെ 9ന് മുൻപ് ബയോഡേറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. 9495999667.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ
പാലക്കാട്∙ മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന പുനർജനി കേന്ദ്രത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ (പുരുഷൻ) നിയമിക്കുന്നു.ഒരു വർഷ കാലയളവിലേക്ക്കരാറടിസ്ഥാനത്തിലാണു നിയമനം. പ്രതിമാസ വേതനം: 18,390 രൂപ. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. അട്ടപ്പാടിയിലെ കാവുണ്ടിക്കലിൽ പ്രവർത്തിക്കുന്ന പുനർജ്ജനി ഹോമിൽ ഏപ്രിൽ രണ്ടിന് അഭിമുഖം നടക്കും. 0491 2505791
റജിസ്ട്രേഷൻ പുതുക്കാം
പാലക്കാട്∙ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ റജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് റജിസ്ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു. ഈ കാലയളവിൽ റജിസ്ട്രേഷൻ റദ്ദായവർക്ക് www.eemployment.kerala.gov.in ൽ പുതുക്കാവുന്നതാണെന്നു ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. 0491 2505204
എംബിഎ പ്രവേശനം
പാലക്കാട്∙ സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2025-27 ബാച്ചിലേക്കുള്ള അഡ്മിഷൻ 22ന് രാവിലെ 10 മണി മുതൽ കിക്മ കോളജ് ക്യാംപസിൽ നടക്കും.കൂടുതൽ വിവരങ്ങൾ www.kicma.ac.in വെബ്സൈറ്റിൽ ലഭിക്കും. 8547618290.
റെയിൽവേ ഗേറ്റ് 21 മുതൽ അടച്ചിടും
പാലക്കാട് ∙ പുതുനഗരം, പാലക്കാട് ടൗൺ എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള യാക്കര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 21നു വൈകിട്ട് 6 മുതൽ 23നു രാവിലെ 6 വരെ അടച്ചിടും. വാഹനങ്ങൾ ഇംഗ്ലിഷ് ചർച്ച് റോഡ്–ഡിപിഒ റോഡ് വഴി പോകണം.
കെൽട്രോണിൽ കോഴ്സുകൾ
പാലക്കാട് ∙ കെൽട്രോണിൽ പിജിഡിസിഎ, ഡിസിഎ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കു അപേക്ഷിക്കാം. പാലക്കാട് കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം. 8590605273.