പാലക്കാട് ∙ ശുദ്ധമായ കള്ളു പ്രോത്സാഹിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പതിരായി; കള്ളു വ്യവസായം പ്രതിസന്ധിയിൽ. 2021ൽ സർക്കാർ പ്രഖ്യാപിച്ച കള്ളുവ്യവസായ വികസന ബോർഡ് (ടോഡി ബോർഡ്) 2024ൽ നിലവിൽവന്നെങ്കിലും പറഞ്ഞ കാര്യങ്ങളൊന്നും പൂർത്തീകരിക്കാനായില്ല.
സംസ്ഥാനമാകെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾ ആരംഭിക്കുന്നതിനു താൽപര്യപത്രം ക്ഷണിച്ചിരുന്നു. പക്ഷേ, ശുദ്ധമായ കള്ളു ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ഹോട്ടലുകൾ മുഖം തിരിച്ചു.
ഇത്തരം പാർലറുകളിൽ വിതരണം ചെയ്യുന്നതിനു കള്ളിന്റെ രുചിയും മണവും നഷ്ടമാകാതെ കുപ്പിയിലാക്കാനുള്ള സാങ്കേതികവിദ്യ തേടി താൽപര്യപത്രം ക്ഷണിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. നിലവിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചുവരികയാണെന്നാണു വിവരം.
കലക്കുകള്ളു നിയന്ത്രിക്കാൻ കഴിയുന്നില്ല.
ചുമമരുന്നിന്റെ ഘടകങ്ങൾ കള്ളിൽ കണ്ടെത്തിയ സംഭവങ്ങളുണ്ടായി. ഷാപ്പുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു തൊഴിലാളി സംഘടനകൾ ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല.
റജിസ്റ്റർ ചെയ്ത തൊഴിലാളികൾ ഈ മേഖല വിടുമ്പോൾ, റജിസ്ട്രേഷനില്ലാത്തവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതായി ട്രേഡ് യൂണിയനുകൾ ആക്ഷേപം ഉയർത്തുന്നു.
ദേവാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ബാറുകളുടെ ദൂരപരിധി ഫോർ സ്റ്റാർ മുതൽ മുകളിലേക്ക് 50 മീറ്ററാണെങ്കിൽ കള്ളു ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററാണ്. കള്ളുമേഖലയെ സംരക്ഷിക്കാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് എഐടിയുസി പലതവണ പരാതിപ്പെട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

