ചിറ്റൂർ ∙ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടയാൾക്കു പഴയ കുഞ്ഞു മൊബൈൽ ഫോൺ പോരെന്നു സുഹൃത്തുക്കൾ. മിന്നും വിജയം നേടിയ കൗൺസിലർക്ക് അവർ സ്മാർട് ഫോൺ സമ്മാനമായി നൽകി.
ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിതയ്ക്കെതിരെ മത്സരിച്ച് വിജയിച്ച കാശി എന്നറിയപ്പെടുന്ന സി.വൈ.വിജയനാണ് സുഹൃത്തുക്കൾ സ്മാർട് ഫോൺ സമ്മാനിച്ചത്. ചിറ്റൂർ വടക്കത്തറ സ്വദേശിയായ കാശി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചെറിയ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്.
തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പല കാര്യങ്ങളും ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ സ്മാർട് ഫോൺ അത്യന്താപേക്ഷിതമാണ്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പലതവണ നിർബന്ധിച്ചെങ്കിലും പുതിയ മൊബൈൽ ഫോൺ വാങ്ങാൻ കാശി കൂട്ടാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചിറ്റൂർകാവിനു സമീപമെത്താനായി ആവശ്യപ്പെട്ട
സുഹൃത്തുക്കൾ കാശിക്ക് പുതിയ മൊബൈൽ ഫോൺ സർപ്രൈസായി സമ്മാനിക്കുകയായിരുന്നു.
ചിറ്റൂർ– കൊല്ലങ്കോട് റൂട്ടിലോടുന്ന വാകച്ചാർത്ത് ബസിന്റെ മാനേജർ കൂടിയാണ് കാശി. ബസ് ഉടമ മൊബൈൽ വാങ്ങിത്തരാമെന്ന് അറിയിച്ചെങ്കിലും കാശി വഴങ്ങിയിരുന്നില്ല.
എന്നും ഷർട്ടും മുണ്ടും ധരിക്കുന്നതിനാൽ പെരുമാറാനും ഉപയോഗിക്കാനും എളുപ്പവും സൗകര്യവും ചെറിയ ഫോൺ ആണ്. കൂടാതെ ആളുകളെ വിളിക്കാനും മറ്റും ചെറിയ ഫോണാണു സൗകര്യമെന്നതിനാലാണ് പുതിയ ഫോണിനെക്കുറിച്ച് ചിന്തിക്കാതിരുന്നതെന്നും കാശി പറയുന്നു.
എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ വിജയിച്ചാൽ കാശിക്ക് ഉറപ്പായും മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ആദ്യം പുതിയ മൊബൈൽ ഫോൺ സ്വീകരിക്കുന്നതിന് കാശി തയാറായില്ലെങ്കിലും കൗൺസിലറായാൽ സ്മാർട്ട് ഫോൺ ഇല്ലാതെ ഇക്കാലത്ത് ജനങ്ങളിലേക്ക് കാര്യങ്ങൾ എളുപ്പത്തിൽ എത്തിക്കാൻ സാധിക്കില്ലെന്ന സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് പുതിയ ഫോൺ സ്വീകരിച്ചത്. വടക്കത്തറക്കാർക്ക് ഏറെ സുപരിചിതനായ കാശി തദ്ദേശ തിരഞ്ഞെടുപ്പിൽ 235 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാർഡിൽ നിന്നു വിജയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

