പാലക്കാട് ∙ കലാവൈവിധ്യങ്ങളുടെ മഴവില്ലഴക് വിടർന്നു, സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിന്– ‘സിംഫണി 2025’ പാലക്കാട് ചന്ദ്രനഗർ ഭാരതമാതാ സ്കൂളിൽ തുടക്കം. വിദ്യാർഥികളുടെ ചെണ്ടമേളം, ബാൻഡ്, ഘോഷയാത്ര എന്നിവയുടെ അകമ്പടിയോടെയാണു മൂന്നു ദിവസത്തെ കലാ മാമാങ്കത്തിനു വേദിയുണർന്നത്.
നടൻ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. അന്യംനിന്നു പോകുമായിരുന്ന ഒട്ടേറെ കലാരൂപങ്ങൾ നിലനിന്നു പോകുന്നതു കലോത്സവങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
കലോത്സവം കഴിയുന്നതോടെ കലകൾ നിന്നുപോകരുത്. അതു തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാ പ്രസിഡന്റ് ഷാജി കെ.തയ്യിൽ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഫാ.ജോഷി പുലിക്കോട്ടിൽ, ഭാരതമാതാ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്സ് പനക്കൽ, ഫാ.ലിന്റേഷ് ആന്റണി, കെ.സോണിയ എന്നിവർ പ്രസംഗിച്ചു.72 സ്കൂളുകളിൽ നിന്നായി 4,300 വിദ്യാർഥികളാണു പങ്കെടുക്കുന്നത്. നാലു കാറ്റഗറികളിലായി 140 മത്സരങ്ങളാണ് അരങ്ങേറുക. ജില്ലയിൽ ഒന്നാം സ്ഥാനം നേടുന്നവർ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സഹോദയ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കും.
നാളെ വൈകിട്ട് 5.30നു പിന്നണി ഗായകൻ ജി.വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]