എടത്തനാട്ടുകര∙ കാൽപന്തുകളിയെ നെഞ്ചോടു ചേർത്തുപിടിക്കുന്ന എടത്തനാട്ടുകരയുടെ മണ്ണിൽ നിന്നു കളിമിടുക്കിലൂടെ കേന്ദ്രസർക്കാർ സർവീസിലെത്തി ലഫിൽ ശാലു. കോട്ടപ്പളള നാനാംപള്ളിയാലിലെ പരേതനായ ചേരിയാടൻ അബ്ദുൽ നാസറിന്റെയും സി.പി.ജസീലയുടെയും മകനായ ലഫിൻ ശാലു (24) ആണ് ഇന്ത്യൻ റെയിൽവേയിൽ ഇടം നേടിയത്.
ഇതോടെ കോട്ടപ്പള്ള ചാലഞ്ചേഴ്സ് ക്ലബ്ബിലൂടെ കളി പഠിച്ച് ഉയർന്നു വന്ന് ജോലിയിൽ പ്രവേശിക്കുന്ന മൂന്നാമത്തെ താരമായി ലഫിൻ ശാലു.
ഇതിനു മുൻപ് ഇന്ത്യൻ ടീമിലെത്തിയ വി.പി.സുഹൈർ വിദ്യാഭ്യാസ വകുപ്പിലും സന്തോഷ് ട്രോഫി താരം മമ്മദ് പാറോക്കോട്ടിൽ കെഎസ്ഇബിയിലും കളിയിലൂടെ ജോലിയിൽ പ്രവേശിച്ചവരാണ്. എടത്തനാട്ടുകര ചാലഞ്ചേഴ്സ് ക്ലബ്ബിൽ നിന്നു ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ച ശാലുവിന്റെ കളിയിലെ മികവ് കണ്ടെത്തിയതോടെ എട്ടാം ക്ലാസ് മുതൽ എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്രയിലേക്കു മാറ്റി. ഇവിടെ പഠനത്തോടൊപ്പം കളിയിൽ മികച്ച പരിശീലനം നേടി. ഇതേ വർഷം തന്നെ സുബ്രതോ മുഖർജി കപ്പിൽ ദേശീയ മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കളിച്ചു.
പിന്നീട് 5 വർഷം മലപ്പുറം ജില്ലാ സ്കൂൾ ടീമിൽ കളിച്ച ശാലു മൂന്ന് വർഷം ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായി.
കേരള സ്കൂൾ ടീം ഫൈനലിൽ എത്തിയ കേരളത്തിന്റെ ടീമിലും ശാലു കളിച്ചിരുന്നു. 4 വർഷം മലപ്പുറം ജില്ലാ ടീമിൽ കളിച്ചു.
രണ്ടു വർഷം ടീമിന്റെ ക്യാപ്റ്റനുമായി. കോഴിക്കോട് ഫാറൂഖ് കോളജ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിൽ നിന്നായി ഡിഗ്രി പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി മത്സരത്തിൽ രണ്ടു തവണയും, ഇതിൽ ആദ്യ തവണ ഓൾ ഇന്ത്യ മത്സരത്തിൽ ജേതാക്കളായ ടീമിലും പ്രതിരോധ നിരയിൽ കളിച്ചിട്ടുണ്ട്.
ടീമിന്റെ ഭാഗമാകുന്നതിനായി അടുത്തമാസം 8 ന് ഹൈദരാബാദിലേക്കു തിരിക്കാനുള്ള തയാറെടുപ്പിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]