
കുലുക്കല്ലൂര്‍ ∙ കോട്ടയം – നിലമ്പൂര്‍ എക്സപ്രസ് ട്രെയിൻ കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിത്തുടങ്ങി. കോട്ടയത്ത് നിന്നു പുറപ്പെട്ട
വണ്ടി ഇന്നലെ രാവിലെ പത്തരയോടെയാണു കുലുക്കല്ലൂരില്‍ എത്തിയത്. സ്റ്റേഷനില്‍ ഒരു മിനുട്ടു നിര്‍ത്തി.
വൈകിട്ട് മൂന്നിനു നിലമ്പൂരില്‍ നിന്നു പുറപ്പെട്ട വണ്ടി മടങ്ങുമ്പോള്‍ നാലരയ്ക്കും കുലുക്കല്ലൂരില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തു.
കോവിഡിനു മുന്‍പ് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടായിരുന്ന എക്സ്പ്രസ് പിന്നീട് നിര്‍ത്തുകയായിരുന്നു.
എല്ലാ സ്റ്റേഷനുകളില്‍ നിന്നും നൂറുക്കണക്കിനു യാത്രക്കാരാണ് ഈ ട്രെയിനെ ആശ്രയിച്ചിരുന്നത്. ഇവരില്‍ പലരും സ്ഥിരം യാത്രക്കാരാണ്. കോവിഡ് കാലത്തു നിര്‍ത്തിവച്ച ട്രെയിനുകള്‍ പുനരാരംഭിച്ചപ്പോള്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയെങ്കിലും കോട്ടയം ട്രെയിനിനു മാത്രം സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചില്ല. ഈ പാതയില്‍ അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളില്‍ മാത്രമായിരുന്നു സ്റ്റോപ് ഉണ്ടായിരുന്നത്.
കുലുക്കല്ലൂരിനു പുറമെ പട്ടിക്കാട്, മേലാറ്റൂര്‍ സ്റ്റേഷനുകളിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
മൂന്നു സ്റ്റേഷനുകളിലും പുതിയ സ്റ്റോപ് അനുവദിച്ചതോടെ കോട്ടയം – നിലമ്പൂര്‍ വണ്ടിക്കു കോച്ചുകളുടെ എണ്ണം 14ല്‍ നിന്ന് 16 ആക്കിയിട്ടുണ്ട്. കോട്ടയം വണ്ടി കുലുക്കല്ലൂരില്‍ നിര്‍ത്തണമെന്ന ആവശ്യം സംബന്ധിച്ചു ‘മനോരമ’ വാര്‍ത്തകള്‍ കൊടുത്തിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന് വികസനസമിതിയും ഈ ആവശ്യവുമായി ഒട്ടേറെ തവണ സമരങ്ങളും കേന്ദ്ര മന്ത്രിമാര്‍ക്കു നിവേദനങ്ങളും കത്തുകളും നല്‍കിയിരുന്നു.
വി.കെ.ശ്രീകണ്ഠന് എംപി മാസങ്ങള്‍ക്കു മുന്‍പു സ്റ്റേഷന് സന്ദര്‍ശിച്ചു കുലുക്കല്ലൂരില്‍ സ്റ്റോപ് അനുവദിക്കാൻ ഇടപടുമെന്ന് അറിയിച്ചിരുന്നു.
ബിജെപി ജില്ലാ നേതാക്കളും റെയില്‍വേ സ്റ്റോഷനില്‍ സന്ദര്‍ശനം നടത്തി പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നു പറഞ്ഞിരുന്നു. ആദ്യമായി സ്റ്റോപ്പ് അനുവദിച്ച കുലുക്കല്ലൂരില്‍ നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്നു സ്വീകരണം നല്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]