
ചിറ്റൂർ ∙ യാത്രക്കാരുടെ സുരക്ഷ വകവയ്ക്കാതെ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ. കൊല്ലങ്കോട്– കോയമ്പത്തൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് നടന്ന സംഭംവം ഞായറാഴ്ചയോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചെന്നാണ് വിവരം.
ചിറ്റൂർ ഡിപ്പോയിൽ നിന്നുമുള്ള ബസ് ആണിതെന്നും കൊല്ലങ്കോട് സ്വദേശിയാണ് ബസ് ഓടിച്ചിരുന്നതെന്നും സൂചനയുണ്ട്.
എന്നാൽ ആളെയും ബസിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് കൊല്ലങ്കോട് സിഐ മണികണ്ഠൻ പറയുന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും വാഹനം കണ്ടെത്തിയശേഷം നടപടിയെടുക്കാൻ കൊല്ലങ്കോട് പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി ഉണ്ടാകുമെന്നും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]