
എട്ടു വയസ്സുകാരനു നൽകാൻ പാരസെറ്റമോൾ ഗുളിക പകുതിയായി പൊട്ടിച്ചപ്പോൾ ഉള്ളിൽ ലോഹക്കഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട് ∙ നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയ ഗുളികയിൽ ലോഹക്കഷണം കണ്ടെത്തി. മണ്ണാർക്കാട് നഗരസഭയുടെ നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയ പാരസെറ്റമോളിലാണു കമ്പിക്കഷണം കണ്ടത്. കള്ളിവളപ്പിൽ ഹസീഫിന്റെ മകൻ എട്ടു വയസ്സുകാരൻ അഹമ്മദ് റിസ്വാൻ പനിയെത്തുടർന്നാണ് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഗുളികയുടെ പകുതി നൽകാനാണു ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കിൽ കമ്പിക്കഷണവും ഉള്ളിൽ പോകുമായിരുന്നു.
സർക്കാർ കമ്പനിയായ കെഎംസിഎൽ വഴിയാണു മരുന്ന് എത്തിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യമന്ത്രിക്കു പരാതി നൽകുമെന്നും ബഷീർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.ഷഫീഖ് റഹ്മാൻ നഗരസഭാ സെക്രട്ടറിക്കു കത്തു നൽകി.