അകത്തേത്തറ ∙ നടക്കാവിൽ റെയിൽവേ ട്രാക്കിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള മേൽപാലഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഇനിയും 4 സ്പാനുകൾ പൂർത്തിയാക്കണം. ഇതിൽ രണ്ടെണ്ണത്തിൽ ഗർഡറുകൾ പോലും സ്ഥാപിച്ചിട്ടില്ല.
ഇതൊക്കെ പൂർത്തിയാക്കി സർവീസ് റോഡ് നിർമാണവും കഴിഞ്ഞു ടാറിങ് കൂടി നടത്തിയാലേ മേൽപാലം തുറന്നുകൊടുക്കാനാകൂ. ഇതിനായി ഇനിയും എത്രകാലം കാത്തിരിക്കണമെന്നാണു യാത്രാദുരിതത്തിൽ വലയുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യം. പാലത്തിന്റെ നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് ബാക്കി 4 സ്പാനുകളും സ്ഥാപിക്കേണ്ടത്.
റെയിൽവേയുടെ നിർമാണപ്രവൃത്തികളിൽ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും ജില്ലാ ഭരണകൂടവും നിലപാടു കടുപ്പിച്ചതോടെ മേൽപാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണം ആർബിഡിസി വേഗത്തിലാക്കിയിട്ടുണ്ട്.
ഇതരപ്രവൃത്തികൾ ഇപ്പോഴും ഇഴഞ്ഞാണു നീങ്ങുന്നത്. പ്രവൃത്തി വേഗത്തിലാക്കാൻ ഇടപെട്ട എ.പ്രഭാകരൻ എംഎൽഎയോട് ഈ മാസം പകുതിയോടെ ബാക്കി സ്ഥാപിക്കാനുള്ള ഗർഡറുകൾ എത്തിക്കുമെന്നാണ് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ അറിയിച്ചിരുന്നതെങ്കിലും ഇന്നലെയും ഗർഡർ ഭാഗങ്ങൾ എത്തിയിട്ടില്ല.
ജനപ്രതിനിധികൾക്കു നൽകിയ ഉറപ്പുകൾ പോലും നിർമാണച്ചുമതലയുള്ളവർ പാലിക്കുന്നില്ലെന്നാണ് അവസ്ഥ.നടക്കാവ് മേൽപാല നിർമാണം വൈകുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനും ചൂണ്ടിക്കാണിച്ചിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന സിറ്റിങ്ങിൽ മേൽപാല വിഷയം മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കും. ഇതിനു മുന്നോടിയായി നിർമാണ പുരോഗതി വിലയിരുത്താൻ ഇന്നു ജില്ലാ കലക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

