വാളയാർ ∙ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 1.18 കോടി രൂപയുടെ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര പുണെ പിഎസ് അപാർട്മെന്റ് സ്വദേശികളും സേലത്ത് സ്ഥിരതാമസക്കാരുമായ ചവാൻ രൂപേഷ് (44), ഭാര്യ അർച്ചന ചവാൻ (39) എന്നിവരെയാണ് പണവുമായി അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് സംസ്ഥാന അതിർത്തിയിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പണം പിടികൂടിയത്. സേലത്തു നിന്നു കൊച്ചിയിലേക്കാണു പണം കൊണ്ടുപോയിരുന്നത്.
പിൻവശത്തെ സീറ്റിനടിയിൽ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പണം ജില്ലാ ഇൻകം ടാക്സ് വിഭാഗത്തിനു കൈമാറി.
ദമ്പതികളെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ബി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

