പാലക്കാട് ∙ ഒന്നാംവിള കൊയ്ത്ത് പുരോഗമിക്കെ ജില്ലയിൽ കൊയ്ത്ത് യന്ത്രത്തിനു ക്ഷാമം. ഒപ്പം വൈകിട്ട് മഴ കൂടി തുടങ്ങിയതോടെ കർഷകർ കടുത്ത ആശങ്കയിലാണ്.
കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനെത്തുടർന്നു പല പാടശേഖരങ്ങളും പ്രതിസന്ധിയിലാണ്. ഉള്ള കൊയ്ത്ത് യന്ത്രങ്ങൾ പരസ്പരം ലഭ്യമാക്കിയാണ് അത്യാവശ്യം കൊയ്ത്തു നടത്തുന്നത്.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ നാട്ടിലേക്കു മടങ്ങിയതാണ് ഒരു പ്രതിസന്ധി. തമിഴ്നാട്ടിലും കൊയ്ത്തായിത്തുടങ്ങി.
കേരളത്തെക്കാൾ ഉയർന്ന കൊയ്ത്തുകൂലി തമിഴ്നാട്ടിൽ ലഭിക്കുമെന്നതും മടങ്ങിപ്പോക്കിനു കാരണമെന്നു കൃഷിക്കാർ പറയുന്നു. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച യന്ത്രങ്ങളും അവിടെ കൊയ്ത്തായതോടെ തിരിച്ചു കൊണ്ടുപോയിത്തുടങ്ങി.
പെരിങ്ങോട്ടുകുറിശ്ശി പുറ്റുണ്ട
പാടശേഖരത്തിൽ കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിനാൽ കൊയ്ത്തു നീട്ടിയിരിക്കുകയാണ്. ഇതിനിടെ മഴയും കനക്കുകയാണ്.
കനത്ത മഴയിൽ നെൽച്ചെടികൾ വീഴുന്നതാണു പ്രധാന ഭീഷണി. കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനും ബുദ്ധിമുട്ടുണ്ട്.
അതേസമയം, വാടകയിൽ വർധനയില്ല. മണിക്കൂറിന് 2500 രൂപയാണു നിരക്ക്.
ഒരു ഏക്കർ പാടം കൊയ്യാൻ ഒരു മണിക്കൂർ വേണം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുൾപ്പെടെ ജില്ലയിലേക്ക് കൊയ്ത്ത് യന്ത്രം എത്തിച്ചിട്ടുണ്ട്.
ജില്ലയിൽ കൊയ്ത്ത് യന്ത്രങ്ങൾ പരിമിതമാണ്. കൃഷി വകുപ്പിന്റെ കീഴിലും വിരലിലെണ്ണാവുന്ന കൊയ്ത്ത് യന്ത്രങ്ങളേ ഉള്ളൂ.
ഇത് മിക്കസമയത്തും കട്ടപ്പുറത്താണെന്നു കൃഷിക്കാർ പറയുന്നു. സീസൺ സമയങ്ങളിൽ ഏജന്റുമാർ മുഖേനയാണു കൊയ്ത്ത് യന്ത്ര ലഭ്യത ഉറപ്പാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]