അധ്യാപക ഒഴിവ്
ആലത്തൂർ∙ എരിമയൂർ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 21നു 11ന്.
കൂടിക്കാഴ്ച ഇന്ന്
പാലക്കാട് ∙ കേരള ആംഡ് പൊലീസ് രണ്ടാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
നാളെ (18) രാവിലെ 10നു മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിൽ കൂടിക്കാഴ്ച നടക്കും.
ഡിവൈഎസ്പി ഓഫിസിൽ കൗൺസിലറുടെ ഒഴിവ്
മണ്ണാർക്കാട്∙ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക / ഗാർഹിക / സ്ത്രീധന പീഡനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിനും അതിജീവിതയ്ക്ക് നിയമം അനുശാസിക്കുന്ന വിധത്തിൽ സഹായം ലഭ്യമാക്കുന്നതിനും 2025-2026 വർഷത്തെ ജെൻഡർ അവയർനെസ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം മണ്ണാർക്കാട് സബ് ഡിവിഷനൽ പൊലീസ് ഓഫിസിനു കീഴിൽ ഫാമിലി വുമൻ കൗൺസിലറെ നിയോഗിക്കുന്നു. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകൾ 20ന് മുൻപ് മണ്ണാർക്കാട് ഡിവൈഎസ്പി ഓഫിസിൽ നേരിട്ടോ, ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ്, മണ്ണാർക്കാട് സബ് ഡിവിഷൻ, മണ്ണാർക്കാട് – 67858, E-Mail ID.
[email protected] എന്ന വിലാസത്തിലോ ലഭിക്കണം.
തൊഴിൽമേള ഇന്ന്
പാലക്കാട് ∙ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇന്നു തൊഴിൽമേള നടക്കും. പത്താംക്ലാസ്, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു രാവിലെ 9.30ന് ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ചാത്തന്നൂരിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം.
ഉച്ചയ്ക്ക് 2.30 വരെയാണ് സമയം. സ്പോട് റജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും ജിസ്റ്റർ ചെയ്യാനും: https://forms.gle/n2bZv9keeAyWeUKDA
പരിശീലനം 23ന്
മലമ്പുഴ ∙ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആടു വളർത്തൽ എന്ന വിഷയത്തിൽ 23ന് രാവിലെ 10 മുതൽ സൗജന്യ പരിശീലനം നൽകുന്നു.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491–2815454 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.
കാരംസ് മത്സരം 26ന്
പാലക്കാട് ∙ ജില്ലാ കാരംസ് അസോസിയേഷന്റെ ജില്ലാതല കാരംസ് മത്സരം 26നു കൽപാത്തിയിലെ ജില്ലാ ഓഫിസിൽ നടത്തും. 20നു മുൻപ് റജിസ്റ്റർ ചെയ്യണം. 9037426687.
ജില്ലാ ബധിര കായികമേള ഇന്ന്
പാലക്കാട് ∙ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ഡെഫ് സംഘടിപ്പിക്കുന്ന ജില്ലാ ബധിര കായികമേള ഇന്നു രാവിലെ 9 മുതൽ പറളി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേണുകദേവി ഉദ്ഘാടനം ചെയ്യും.
നൃത്ത, സംഗീത മത്സരം
പാലക്കാട് ∙ സ്വരലയ സമന്വയം നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ചുള്ള നൃത്ത, സംഗീത മത്സരങ്ങൾ പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഗവ.
മോയൻ എൽപി സ്കൂളിലുമായി നടക്കും. ശാസ്ത്രീയസംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം, നാടൻപാട്ടുകൾ, കാവ്യാലാപനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടിനൃത്തം, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരം.
പ്രൈമറി വിഭാഗം, സെക്കൻഡറി വിഭാഗം, കോളജ് വിഭാഗം, പൊതുജന വിഭാഗം എന്നിങ്ങനെ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. അപേക്ഷാ ഫോം പാലക്കാട് ജില്ലാ ലൈബ്രറിയിൽ ലഭിക്കും.
നവംബർ 10നു മുൻപായി അപേക്ഷിക്കണം. 8921402932.
പരീക്ഷാ അപേക്ഷ
∙ കാലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസിയിലെ പ്രോജക്ട് മോഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (2024 പ്രവേശനം) ജൂലൈ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് 21 മുതൽ വീണ്ടും ലഭ്യമാകും.
പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
ഹൃദയ പരിശോധന ക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടന നാളെ രാവിലെ 10നു കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഹൃദയ പുനഃപരിശോധന ക്യാംപ് നടത്തും. ഫോൺ: 94479 72907.
വികസന സദസ്സ് ഇന്ന്
പറളി∙ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് അധ്യക്ഷ കെ.രേണുകാദേവി അധ്യക്ഷത വഹിക്കും. ആനക്കര ∙ ആനക്കര പഞ്ചായത്തിലെ വികസന സദസ്സ് ഇന്നു രാവിലെ 10.30ന് കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വികസന സദസ്സ് നാളെ
കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിലെ വികസന സദസ്സ് നാളെ രാവിലെ 11ന് കുമരനല്ലൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും,
ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് ഇന്നു മുതൽ; നീതി മെഡിക്കൽ ലാബിന്റെ സഹകരണത്തോടെ; 30 വരെ
പാലക്കാട് ∙ മലയാള മനോരമ വായനക്കാർക്കായി നീതി മെഡിക്കൽ ലാബിന്റെ സഹകരണത്തോടെ ഇന്നുമുതൽ 30 വരെ ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് കൗണ്ട്, ലിവർ ഫങ്ഷൻ, ബിലിറൂബിൻ, ആൽക്കലൈൻ ഫോസ്ഫെറ്റേസ്, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ, തൈറോയ്ഡ്, കിഡ്നി ഫങ്ഷൻ തുടങ്ങി 2000 രൂപ ചെലവു വരുന്ന പരിശോധനകൾ 699 രൂപയ്ക്കു നടത്താം.
കൂടാതെ പാക്കേജ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ ചെലവുവരുന്ന എച്ച്ബിഎ1സി ടെസ്റ്റ് 249 രൂപയ്ക്കും 1000 രൂപ ചെലവു വരുന്ന വൈറ്റമിൻ ഡി ടെസ്റ്റ് 599 രൂപയ്ക്കും നടത്താം. നീതി മെഡിക്കൽ ലാബിന്റെ താഴെക്കൊടുത്തിരിക്കുന്ന സെന്ററുകളിൽ മാത്രമായിരിക്കും ചെക്കപ്പിനുള്ള അവസരം.
നൂറണി, കൽമണ്ഡപം, കോർട്ട് റോഡ്, ഒലവക്കോട്, കല്ലേപ്പുള്ളി, റെയിൽവേ കോളനി, പറളി, മുട്ടിക്കുളങ്ങര, യാക്കര, പുത്തൂർ, കല്ലേപ്പുള്ളി, മുണ്ടൂർ, പിരായിരി, കല്ലേക്കാട്, വടക്കഞ്ചേരി (കെഎഎം തിയറ്ററിന് എതിർവശം), ആയക്കാട്, കിഴക്കഞ്ചേരി, ആലത്തൂർ (ഗാന്ധി ജംക്ഷൻ), മലമലമുക്ക് ആലത്തൂർ, എരിമയൂർ, കൊല്ലങ്കോട്, കൊല്ലങ്കോട് (ഗവ. ഹോസ്പിറ്റലിന് എതിർവശം), കൊടുവായൂർ, കുനിശ്ശേരി, നെന്മാറ, ചിറ്റിലഞ്ചേരി, കുത്തനൂർ, കുഴൽമന്ദം, ചുങ്കമന്ദം, ഷൊർണൂർ, പഴയന്നൂർ, ഒറ്റപ്പാലം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9388778888, 8089797979, ഹോം സർവീസും ലഭ്യമാണ്: 04912521111. ഫുൾ ബോഡി ചെക്കപ്പ് ക്യാംപിൽ പങ്കെടുക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 150 പേർക്ക് മനോരമ പ്രസിദ്ധീകരണമായ ‘മനോരമ ആരോഗ്യം’ (ആരോഗ്യവിവരങ്ങൾ അടങ്ങിയ ഡയറിയും) ഒരു വർഷത്തേക്കു ലഭിക്കുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]