
പൂഞ്ചോല ജിഎൽപി സ്കൂൾ വിദ്യാർഥികൾക്ക് സമ്മാനവുമായി മമ്മൂട്ടിയുടെ ഫൗണ്ടേഷൻ
കാഞ്ഞിരപ്പുഴ ∙ പൂഞ്ചോല ജിഎൽപി സ്കൂളിലെ വിദ്യാർഥികൾക്കു സമ്മാനവുമായി നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ എത്തി. പൊതു വിദ്യാലയം ആണെങ്കിലും 98%ത്തോളം പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും ബാഗ്, നോട്ട് പുസ്തകം, ബോക്സ്, കൂടാതെ കളിപ്പാട്ടങ്ങളും നൽകി.ചടങ്ങ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ സി.എം.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുമ കുര്യൻ അധ്യക്ഷയായി.കാഞ്ഞിരപ്പുഴ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിബി കുര്യൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഗ്ലോബൽ കമ്മിറ്റി ട്രഷറർ കെ.വിനോദ്, സ്കൂൾ പ്രധാനാധ്യാപകൻ എൻ.എം.അബ്ദുൽ ജലീൽ, പി.സി.രാജേഷ്,പി.മുഹമ്മദാലി, എൻ.സാദത്ത് ഷമീൽ, സ്കൂൾ ലീഡർ കെ.മനുഷ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]