ഷൊർണൂർ ∙ പാലക്കാട്, ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആവശ്യപ്രകാരം റെയിൽവേയുടെ ബാറ്ററി ഓപ്പറേറ്റഡ് കാർ വീണ്ടുമെത്തിച്ചു. പുതിയ ഏജൻസിയാണ് കരാർ എടുത്തിരിക്കുന്നത്.
ഒരു വർഷം മുൻപാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ബാറ്ററി ഓപ്പറേറ്റഡ് കാർ എത്തിച്ചത്. പഴയ കരാറുകാരൻ ഒരു മാസത്തിലധികം സർവീസ് നടത്തിയെങ്കിലും റെയിൽവേ ട്രാക്ക് മറികടന്ന് യാത്ര ചെയ്യാനുള്ള അനുമതി റെയിൽവേ നിഷേധിച്ചതിനെ തുടർന്ന് കാർ നിർത്തിയിടുകയായിരുന്നു.
2 വാഹനങ്ങളാണ് ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടത്. ഒരു യാത്രക്കാരന് 20 രൂപയും ലഗേജുകൾക്ക് 10 രൂപയുമാണ് പുതിയ കരാറുകാരനും ഈടാക്കുന്നത്.
ഓരോ പ്ലാറ്റ്ഫോമിനും അവസാന ഭാഗത്തുള്ള പൂട്ടുകട്ടകൾ പതിച്ച ഭാഗത്തു കൂടിയാണ് വാഹനം ട്രാക്ക് മറികടന്ന് മറ്റ് പ്ലാറ്റ്ഫോമിലെത്തുന്നത്.
ചരക്കു വണ്ടികൾക്ക് നീളം കൂടുതലായതിനാൽ ഇവ എത്തുന്ന സമയത്ത് മാത്രം പ്ലാറ്റ്ഫോം മറികടന്ന് പോകാൻ സാധിക്കുകയില്ല. എന്നാൽ ട്രാക്ക് മറികടന്ന് സർവീസ് നടത്തരുത് എന്ന് റെയിൽവേ അറിയച്ചതോടെയാണു വാഹനം നിർത്തിയിടേണ്ട
സാഹചര്യം ഉണ്ടായത്. ടെൻഡർ പ്രകാരമുള്ള ഏജൻസിയാണ് വീണ്ടും ബാറ്ററി ഓപ്പറേറ്റഡ് കാർ ഓടിക്കാൻ ഷൊർണൂരിലും പാലക്കാടും കരാർ എടുത്തിരിക്കുന്നത്.
നിലവിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രധാന കവാടത്തിലേക്ക് എത്താൻ ഒരു നടപ്പാലം മാത്രമാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

