കാഞ്ഞിരപ്പുഴ ∙ തെങ്കര–കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപാടം കോസ്വേക്കു താഴെ അടിഞ്ഞുകൂടിയ വലിയ മരക്കുറ്റി അടക്കമുള്ള മാലിന്യം നീക്കം ചെയ്തു. പുഴയുടെ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുത്തി കുമിഞ്ഞു മാലിന്യമാണു മനോരമ വാർത്തയെ തുടർന്നു നീക്കം ചെയ്തത്.
എന്നാൽ ബലക്ഷയം നേരിടുന്ന കോസ്വേയ്ക്കു പകരം പുതിയ പാലം പദ്ധതി ഇനിയും യാഥാർഥ്യമായില്ല.മഴപെയ്താൽ കോസ്വേ നിറഞ്ഞൊഴുകും. കോസ്വേയ്ക്കു താഴെ മരവും മറ്റും അടിഞ്ഞു കൂടിയതായിരുന്നു നിറഞ്ഞൊഴുകാൻ കാരണം.
കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ തവണ കോസ്വേ കവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കൂടാതെ കോസ്വേയുടെ ഒരുഭാഗം തകർന്നു ഗതാഗതം ദുഷ്കരമാകുകയും ചെയ്തു.കോസ്വേയുടെ അടിയിൽ രണ്ടു ഭാഗങ്ങളിലൂടെയാണു പുഴയൊഴുകുന്നത്. ഇതിൽ ഒരുഭാഗം പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു.
നീരൊഴുക്കു കുറഞ്ഞതോടെ ബന്ധപ്പെട്ടവർ മാലിന്യം നീക്കം ചെയ്തു പ്രശ്നം പരിഹരിച്ചത്. കോസ്വേക്കു പകരം പുതിയ പാലം നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയെങ്കിലും വർഷങ്ങളായിട്ടും എങ്ങുമെത്താത്ത സ്ഥിതിയാണ്. പാലം നിർമാണത്തിനായി മണ്ണാർക്കാട്, കോങ്ങാട് എംഎൽഎമാർ സംയുക്തമായി സ്ഥലത്തു സന്ദർശനം നടത്തിയെങ്കിലും തുടർപ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

