ഒറ്റപ്പാലം ∙ പത്തുദിവസം മുൻപു മോഷ്ടാക്കൾ വിളയാടിയ കണ്ണിയംപുറത്തു വീണ്ടും കവർച്ച. പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, ഡയമണ്ട് ആഭരണങ്ങളാണു കവർന്നത്. കണ്ണിയംപുറം ശ്രീരാം നഗർ ശ്രീനന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.
നന്ദകുമാറും കുടുംബവും വിദേശത്താണ്. ചെർപ്പുളശ്ശേരി നെല്ലായയിലെ ബന്ധുക്കൾ വൈദ്യുതി ബിൽ എടുക്കാനായി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണു മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിൽ കാണപ്പെട്ടത്. അകത്തു നടത്തിയ പരിശോധനയിൽ മുറികളിലെ അലമാരകളിലെ സാമഗ്രികൾ വാരിവലിച്ചിട്ട
നിലയിലും കണ്ടെത്തി.
അലമാരയിലായിരുന്നു ആഭരണങ്ങൾ. ചെയിനും ലോക്കറ്റും മോതിരവുമാണു കവർച്ച ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഒന്നിനാണു നെല്ലായയിലെ ബന്ധുക്കൾ വീടു പൂട്ടി പോയിരുന്നത്. സമീപത്തെ മറ്റു ചില വീടുകളിലും വെള്ളിയാഴ്ച രാത്രി മോഷ്ടാക്കൾ എത്തിയിരുന്നതായി വിവരമുണ്ട്. നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേക്കും ഓടിപ്പോയി.
റോഡ് അവസാനിക്കുന്ന ഭാഗത്തെ റെയിൽവേ ലൈൻ ഭാഗത്തേക്കാണു രണ്ടംഗ സംഘം ഓടിയതെന്നു നാട്ടുകാർ പറയുന്നു. പൊലീസും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി തെളിവെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

