പാലക്കാട് ∙ വേനൽ കനക്കും മുൻപേ തന്നെ ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമായതു ഗുരുതരമായ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ്. സാധാരണയായി ജലക്ഷാമം രൂക്ഷമാകുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്–എ) ഗുരുതരമാകുന്നത്. വിവിധ ചടങ്ങുകളിൽ വിതരണം ചെയ്യുന്ന വെൽകം ഡ്രിങ്ക് ആണ് പലയിടത്തും രോഗം വ്യാപിക്കുന്നതിന്റെ കാരണമായി കണ്ടെത്തിയിട്ടുള്ളത്.
പലപ്പോഴും ചടങ്ങുകൾക്കായി വലിയ അളവിൽ വെൽകം ഡ്രിങ്ക് തയാറാക്കുമ്പോൾ ജലത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നില്ല. ഉപയോഗിക്കുന്ന ഐസും വില്ലനാകുന്നുണ്ട്.
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.
രോഗബാധിതരായവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കുവയ്ക്കാതിരിക്കുക എന്നീ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നു.
മഞ്ഞനിറമില്ലെങ്കിലും മഞ്ഞപ്പിത്തമാകാം
മഞ്ഞനിറമാണ് അടുത്തകാലത്തു വരെ മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണമായി പറഞ്ഞിരുന്നത്. അത് കണ്ണിലാകാം, ശരീരത്തിലാകാം, ചിലപ്പോൾ മൂത്രത്തിലുമാകാം.
ഇപ്പോൾ അതല്ല സ്ഥിതി. മഞ്ഞനിറം പ്രകടമായില്ലെങ്കിലും രോഗബാധ ഉണ്ടാകാമെന്നതാണു വാസ്തവം.
അപൂർവമായി മാത്രം ഗുരുതരവുമായേക്കാം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടുക.
സ്വയം ചികിത്സ അരുത്. പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
ലക്ഷണങ്ങൾ
∙ വയറുമായി ബന്ധപ്പെട്ട
അസ്വസ്ഥതകളാണു പ്രധാന ലക്ഷണം. ഭക്ഷണം തീരെ വേണ്ട
എന്ന അവസ്ഥ. ∙ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി.
∙ കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്കു കടുത്ത മഞ്ഞനിറം അനുഭവപ്പെടും.
രോഗം വരുന്നത് എവിടെനിന്ന്?
∙ മനുഷ്യവിസർജ്യം കലർന്ന വെള്ളം, മലിനമായ ഓവുചാലുകളും ജലസ്രോതസ്സുകളും എന്നിവിടങ്ങളാണ് വൈറസിന്റെയും മറ്റൊരു രോഗകാരിയായ കോളിഫോം ബാക്ടീരിയയുടെയും തട്ടകം. ∙ രോഗവ്യാപനം ഉള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്നവരിലും രോഗമുണ്ടായേക്കാം.
∙ അണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ അതിനും ദിവസങ്ങൾക്കും മുൻപേ അണുക്കൾ ശരീരത്തിൽ നിന്നു പുറത്തേക്ക് കടക്കാൻ തുടങ്ങിയിട്ടുണ്ടാകും.
മദ്യപർ ശ്രദ്ധിക്കുക
സ്ഥിരം മദ്യപരുടെ കരൾ ദുർബലമായതിനാൽ രോഗബാധ ഗുരുതരമായേക്കാമെന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
മഞ്ഞപ്പിത്തത്തിന് നാടൻ ചികിത്സ തേടുന്ന പലരുണ്ട്. മരുന്ന് കഴിച്ചാൽ വിശ്രമം വേണ്ടെന്നാണ് ഇത്തരക്കാർ നൽകുന്ന വാഗ്ദാനം.
എന്നാൽ മഞ്ഞപ്പിത്തത്തിന് മതിയായ വിശ്രമം ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകുന്ന സാഹചര്യം ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

