തിരുപ്പൂർ ∙ വസ്ത്രക്കയറ്റുമതിയിൽ നവംബർ മാസത്തിൽ 11.3% വർധന രേഖപ്പെടുത്തിയതായി അപ്പാരൽ എക്സ്പോർട് പ്രമോഷൻ കൗൺസിൽ വൈസ് ചെയർമാൻ എ.ശക്തിവേൽ പറഞ്ഞു. രാജ്യത്ത് വസ്ത്ര കയറ്റുമതിയിൽ 2024 നവംബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 11.3% വർധനയും 2023 വർഷത്തിലേതിനെക്കാൾ 22.1% വർധനയും രേഖപ്പെടുത്തിയതായി എ.ശക്തിവേൽ പറഞ്ഞു.
ആഗോള വിപണിയിലെ മത്സരവും യുഎസ് തീരുവ വർധനയും ഉൾപ്പെടെ വസ്ത്രനിർമാണ മേഖല ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ നേട്ടം കൈവരിക്കാനായത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്ന് എ.ശക്തിവേൽ പറഞ്ഞു.
യൂറോപ്യൻ നാടുകളിലേക്കും യുഎഇലേക്കുമുള്ള വസ്ത്ര കയറ്റുമതിയിലുണ്ടായ വർധന ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു.
യുഎസ് തീരുവ വർധനയുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വർധന രേഖപ്പെടുത്താൻ കഴിഞ്ഞത് വസ്ത്ര കയറ്റുമതിയിൽ നേട്ടമായി.
തീരുവ വർധന വെല്ലുവിളിയായി തുടരുമ്പോഴും യുഎസിലേക്കുള്ള വസ്ത്രകയറ്റുമതി മെച്ചപ്പെടുത്താൻ കഴിഞ്ഞത് മേഖലയ്ക്ക് ആശ്വാസം നൽകുന്നതായും വസ്ത്രനിർമാതാക്കളുടെ പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസർക്കാർ ബാങ്ക് വായ്പ പലിശ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന വസ്ത്രനിർമാണ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അപ്പാരൽ എക്സ്പോർട് പ്രമോഷൻ കൗൺസിൽ വൈസ് ചെയർമാൻ എ.ശക്തിവേൽ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

