പാലക്കാട് ∙ കൽപാത്തി രഥോത്സവത്തിനു മുൻപ് ചുണ്ണാമ്പുതറ–അടിപ്പാത–ശംഖുവാരത്തോട്–അയ്യപുരം റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം. രഥോത്സവ സമയങ്ങളിൽ ഈ റോഡിൽ തിരക്കേറും. അടിപ്പാത കഴിഞ്ഞുള്ള കയറ്റം മുതൽ അയ്യപുരം വരെയുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങി മാസങ്ങളായി.
ശംഖുവാരത്തോട് പാലം വരെ റോഡ് ദയനീയ സ്ഥിതിയിലാണ്. ഇവിടെ താൽക്കാലിക അറ്റകുറ്റപ്പണിയെങ്കിലും അനിവാര്യമാണ്.
കൽപാത്തിയിൽ റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ചുണ്ണാമ്പുതറ–അയ്യപുരം റോഡും നവീകരിക്കണമെന്നാണ് ആവശ്യം. റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാനുള്ള നടപടികൾ പുരോഗതിയിലെന്നാണു നഗരസഭയുടെ വിശദീകരണം
അടിപ്പാത ചെളിപ്പാതയായി; ദുരിതയാത്ര
ചുണ്ണാമ്പുതറ–അയ്യപുരം റോഡിലെ അടിപ്പാത ചെളിമയമായി കിടക്കുകയാണ്.
ചെളിയിൽ തെന്നി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നുമുണ്ട്. എതിരെ ഒരു വാഹനം വന്നാൽ യാത്രക്കാരുടെ ദേഹത്തേക്കു ചെളി തെറിക്കും.
അടിപ്പാതയിലെ ചെളിവെള്ളക്കെട്ട് പരിഹരിക്കണമെന്നു യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. റെയിൽവേയാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്.
താഴ്ചയുള്ള സ്ഥലമായതിനാൽ വെള്ളക്കെട്ട് ഒഴിഞ്ഞ നേരമില്ല. ഇതിൽ ചെളികെട്ടിക്കിടക്കുന്നതാണു പ്രശ്നം.
യാത്രാത്തിരക്കേറുന്ന കൽപാത്തി രഥോത്സവ സമയത്തെങ്കിലും അടിപ്പാതയിലെ ചെളി നീക്കാൻ നടപടി വേണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]